Kochi Customs (Preventive) Announces 19 Marine Wing Vacancies @defenceattnews
Career

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ 19 ഒഴിവുകൾ

കടൽ സുരക്ഷ, കപ്പൽ പ്രവർത്തനം, എൻജിൻ റൂം പരിപാലനം തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി കമ്മിഷണർ ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) ഓഫീസിൽ ഗ്രൂപ്പ് സി തസ്തികയിൽ നിയമനം നടത്തുന്നു. കസ്റ്റംസ് മറൈൻ വിങ്ങിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകളുണ്ട് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്.

സീമാൻ – 11 ഒഴിവുകൾ

പത്താം ക്ലാസ് പാസായിരിക്കണം. കടലിൽ പോകുന്ന യന്ത്രവത്‌കൃത യാനങ്ങളിൽ 3 വർഷവും സീമാൻ ഷിപ്പിൽ 2 വർഷവും പ്രവർത്തി പരിചയം. ശമ്പളം 18000 - 56900 വരെ. ഉയർന്ന പ്രായ പരിധി 25 വയസ്സ്.

ട്രേഡ്സ്മാൻ – 3

മെക്കാനിക്കൽ,ഡീസൽ,ഫിറ്റർ,ടർനർ,വെൽഡർ,ഇൻസ്ട്രുമെന്റൽ,ഇലക്ട്രിഷ്യൻ കാർപെന്ററി ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഐ ടി ഐ പാസായിരിക്കണം.

എഞ്ചിനീറിങ്,ഷിപ്പ് റീപ്പയർ ഓർഗനൈസഷൻ, ഓട്ടോമൊബൈൽ എന്നീ സ്ഥാപന ങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഗ്രീസർ – 4

പത്താം ക്ലാസ് പാസ്സായിരിക്കണം. കടലിൽ കടലിൽ പോകുന്ന യന്ത്രവത്‌കൃത യാനങ്ങളിൽ 3 വർഷത്തെ പരിചയം.

സീനിയർ സ്റ്റോർ കീപ്പർ – 1

പത്താം ക്ലാസ് പാസ്സായിരിക്കണം. 8 വർഷത്തെ സ്റ്റോർ കീപ്പിങ് പരിചയം.

കടൽ സുരക്ഷ, കപ്പൽ പ്രവർത്തനം, എൻജിൻ റൂം പരിപാലനം തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രായസാക്ഷ്യപത്രം, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും സമർപ്പിക്കണം. അപേക്ഷകൾ തപാൽ മുഖേന സമർപ്പിക്കണം. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് https://cenexcisekochi.gov.in/ സന്ദർശിക്കുക. ഫോൺ: 0484–2355069.

Job alert : Kochi Commissioner of Customs (Preventive) Invites Applications for 19 Group C Vacancies in Marine Wing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമർ നബി ചാവേർ തന്നെ; ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

'കൈവിട്ട എ ഐ കളി വേണ്ട'; തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍, ഉമർ നബി ചാവേർ ത‌ന്നെ, ഇങ്ങനെയുണ്ടോ ഒരു തോല്‍വി! ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശരണം വിളികളാല്‍ മുഖരിതം, ശബരിമല നട തുറന്നു, ഇനി മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലം

SCROLL FOR NEXT