Kerala government extends KTET application deadline, allowing government and aided school teachers to apply under the promotion category. AI Gemini
Career

കെ- ടെറ്റ് അപേക്ഷ: കാലാവധി രണ്ടാമതും നീട്ടി നൽകി സർക്കാർ, പ്രമോഷൻ ലഭിക്കേണ്ട സർക്കാർ/എയ്ഡഡ് അധ്യാപകർക്കും ഈ കാറ്റഗറിയിൽ അപേക്ഷിക്കാം

നേരത്തെ നീട്ടിയ കാലവധി പ്രകാരം അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 16 ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി രണ്ടാമതും നീട്ടി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും അഞ്ച് ദിവസം കൂടി നീട്ടി നൽകിയാണ് ഉത്തരവായത്. ആദ്യത്തെ തവണ ഒമ്പത് ദിവസത്തേക്കാണ് അവസാന തീയതി നീട്ടി നൽകിയിരുന്നത്.

പുതിയ അറിയിപ്പ് പ്രകാരം കെ ടെറ്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21 വരെയാണ് നീട്ടി നൽകിയിരിക്കുന്നത്.

നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി ഈ കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാവുന്നതാണ് എന്ന് ഇത്തവണത്തെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെയായിരുന്നു കെ ടെറ്റിന് അപേക്ഷിക്കാനുള്ള സമയം. എന്നാൽ കാലവധി തീരാനിരിക്കെ മാർച്ച് ആറിന് വീണ്ടും കാലവധി നീട്ടി നൽകിയിരുന്നു. ആദ്യം കാലവധി നീട്ടി നൽകിയത് മാർച്ച് 16 വരെയായിരുന്നു. ആ കാലവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അഞ്ച് ദിവസം കൂടി നീട്ടി നൽകിയിരിക്കുന്നത്.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുളള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

അപേക്ഷയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി തിരുത്തലുകളും നടത്താം.

അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ഐഡിയും നൽകി CANDIDATE LOGIN ചെയ്ത് നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷാകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം .

നാല് കാറ്റഗറിയിലായാണ് കെ- ടെറ്റ് പരീക്ഷ നടത്തുന്നത് കാറ്റഗറി ഒന്ന് ലോവർ പ്രൈമറി ക്ലാസുകളിലെ അധ്യാപകർക്കും, കാറ്റഗറി രണ്ട് അപ്പർ പ്രൈമറി ക്ലാസുകളെ അധ്യാപകർക്കും, കാറ്റഗറി മൂന്ന് ഹൈസ്കൂൾ അധ്യാപകർക്കും കാറ്റഗറി നാലിൽ ഭാഷാ അധ്യാപകർ( ഉറുദു, സംസ്കൃതം,അറബി,ഹിന്ദി - യു പിതലം വരെ) സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട്ട്, ക്രാഫ്റ്റ്,കായികാധ്യാപകർ) എന്നിങ്ങനെയാണ് നാല് വിഭാഗങ്ങൾ

2025 സെപ്തംബര്‍ ഒന്നിലെ സുപ്രീം കോടതി വിധി പ്രകാരം അര്‍ടിഇ ആക്ട് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വീസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ ഒഴികെയുള്ളവയക്ക് ഈ വിധി ബാധകമായ സാഹചര്യത്തിലാണ് കെ- ടെറ്റ് പരീക്ഷയ്ക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചത്.

2025 ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം നിലവിൽ സംസ്ഥാനത്ത് സര്‍വീസിലുള്ള 1,46,301 അധ്യാപകരില്‍ 75,015 പേര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്നും ഈ വർഷം ജനുവരിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ ടെറ്റിന് അപേക്ഷിക്കാനായി ഫെബ്രുവരി 21 ന് പുറപ്പെടുവിച്ച ആദ്യ വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: Kerala government has extended the K TET application deadline for the second time. Government and aided school teachers eligible for promotion can now apply under the promotion category.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം)

തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയ ഉപയോഗം; അഡ്മിന്‍മാര്‍ ശ്രദ്ധിക്കേണ്ടത്, മുന്നറിയിപ്പുമായി പൊലീസ്

'തെറ്റുപറ്റി, ഒഴിഞ്ഞു മാറുന്നില്ല'... രോഹിതും കോഹ്‍ലിയും ടെസ്റ്റ് മതിയാക്കാൻ കാരണം ​ഗംഭീർ?

'ഗ്യാസിന്റെ അസുഖം കുറവുണ്ടോ?'; അധിക്ഷേപ കമന്റിന് മീനാക്ഷിയുടെ മറുപടി

SCROLL FOR NEXT