LBS Centre Invites Applications for Audiology and Speech Pathology Courses. 
Career

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

എം.എസ്.സി ഓഡിയോളജി (M.Sc Aud), എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാതോളജി [M.Sc (SLP)] കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സ്വാശ്രയ സ്ഥാപനങ്ങളായ കാസർകോട് മാർത്തോമ കോളജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നിവിടങ്ങളിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എം.എസ്.സി ഓഡിയോളജി (M.Sc Aud), എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാതോളജി [M.Sc (SLP)] കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 1200 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 600 രൂപയുമാണ്. ജൂലൈ 3 വരെ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏത് ശാഖയിലും വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസ് അടയ്ക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസും അല്ലെങ്കിൽ തത്തുല്യ സർവകലാശാലയും അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ബി.എ.എസ്.എൽ.പി (BASLP) അല്ലെങ്കിൽ ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സ് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 2560362, 2560363, 2560364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. താൽപര്യമുള്ളവർക്ക് ജൂൺ 16 മുതൽ ജൂലൈ 3 വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

LBS Centre Invites Applications for Audiology and Speech Pathology Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT