Master of Medical Physiology Admission 2026 Apply Online Before October 29 pexels
Career

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

അക്കാദമിക യോഗ്യതാ പരീക്ഷയിൽ നേടിയ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം നൽകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എസ്‌സി. നഴ്‌സിങ്, ബി.ഫാം., ബി.പി.ടി., ബി.എസ്‌സി. അലൈഡ് മെഡിക്കൽ കോഴ്‌സുകൾ എന്നിവയിൽ എല്ലാ അക്കാദമിക വർഷങ്ങളിലും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

അക്കാദമിക യോഗ്യതാ പരീക്ഷയിൽ നേടിയ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം നൽകുന്നത്. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1,200 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷകർക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാം.

അപേക്ഷകർ വ്യക്തിഗത വിവരങ്ങളും അക്കാദമിക വിവരങ്ങളും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0471 2560361, 0471 2560362, 0471 2560363, 0471 2560364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Master of Medical Physiology Admission 2026 Apply Online Before October 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

'അന്ന് എല്ലാവരും എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു; ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം ഉപേക്ഷിക്കില്ല'

അന്ന് ആയിരത്തിന്റെ നിക്ഷേപം, 2026ല്‍ ഓഹരിയുടമയുടെ സമ്പത്ത് 53 ലക്ഷം രൂപയായി വളര്‍ന്നു; റിലയന്‍സ് 'മാജിക്ക്'

സ്മൃതി മന്ധാനയ്ക്ക് ഒന്നാം റാങ്ക് നഷ്ടം

പടയപ്പയും അരിക്കൊമ്പനും വരയാടും മൂന്നാറിലെത്തുന്നു; വിദ്യാരംഗം സർഗോത്സവ വേദികൾക്ക് മൂന്നാർ തനിമ