MG University Opens Applications for Faculty and Other Positions MG University
Career

MG University-യിൽ 26 ഒഴിവുകൾ; അധ്യാപക, ടെക്നിക്കൽ, സെക്യൂരിറ്റി തസ്തികകളിൽ അവസരം

അധ്യാപന മേഖലയിലും ഐ.ടി. മേഖലയിലും ജോലി ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മഹാത്മാഗാന്ധി സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ലീഡ് ഡെവലപ്പർ, സെക്യൂരിറ്റി അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപന മേഖലയിലും ഐ.ടി. മേഖലയിലും ജോലി ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ട്. ഓരോ തസ്തികയുടെയും യോഗ്യതയും അപേക്ഷാ തീയതിയും വ്യത്യസ്തമാണ്. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.

1. അസോസിയേറ്റ് പ്രൊഫസർ

ഒഴിവുകൾ: 5

വിഷയങ്ങൾ: ഹിസ്റ്ററി, ഗാന്ധിയൻ സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, എജ്യുക്കേഷൻ, സോഷ്യോളജി, ബയോകെമിസ്ട്രി തുടങ്ങിയവ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി., 55% മാർക്കോടെ ബിരുദാനന്തര ബിരുദം, എട്ട് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം, ഏഴ് ഗവേഷണ പ്രസിദ്ധീകരണങ്ങൾ, 75 ഗവേഷണ സ്കോർ.

പ്രായപരിധി: 60 വയസ്സ് വരെ (2026 ജനുവരി 1ന്).

ശമ്പളം: ₹1,31,400 അടിസ്ഥാന ശമ്പളം.

അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി. ₹2,500; മറ്റുള്ളവർ ₹5,000.

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിച്ച ശേഷം രണ്ട് ഹാർഡ് കോപ്പികൾ രേഖകൾ സഹിതം സമർപ്പിക്കണം.

അവസാന തീയതി: ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ; ഹാർഡ് കോപ്പികൾ ഡിസംബർ 31നകം.

2. അസിസ്റ്റന്റ് പ്രൊഫസർ

ഒഴിവുകൾ: 18

വിഷയങ്ങൾ: കംപ്യുട്ടർ സയൻസ്, മൈക്രോബയോളജി, ഇംഗ്ലീഷ്, ഫിസിക്സ്, എജ്യുക്കേഷൻ, മാനേജ്മെന്റ്, കെമിസ്ട്രി, ഹിസ്റ്ററി, സോഷ്യോളജി തുടങ്ങിയവ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും NET/SLET/SET യോഗ്യതയും. ചട്ടപ്രകാരമുള്ള പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് ഇളവുകളുണ്ട്.

പ്രായപരിധി: 50 വയസ്സ് വരെ (2026 ജനുവരി 1ന്). ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളം: ₹57,700 മുതൽ.

അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി. ₹1,000; മറ്റുള്ളവർ ₹2,000.

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിച്ച ശേഷം ഹാർഡ് കോപ്പികൾ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം.

അവസാന തീയതി: ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ; ഹാർഡ് കോപ്പികൾ ഡിസംബർ 31നകം.

3. ലീഡ് ഡെവലപ്പർ – ഫുൾ സ്റ്റാക്ക്

ഒഴിവുകൾ: 3

യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ബിരുദം/ഡിപ്ലോമ. ആറു വർഷത്തെ പ്രവൃത്തിപരിചയം വേണം; ഇതിൽ രണ്ട് വർഷം സീനിയർ തസ്തികയിലായിരിക്കണം. PHP, Laravel, CodeIgniter, Yii, HTML5, CSS3, JavaScript, MySQL എന്നിവയിൽ പരിജ്ഞാനം ആവശ്യമാണ്.

പ്രായപരിധി: 25–45 വയസ്സ് (2026 ജനുവരി 1ന്). ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളം: പ്രതിമാസം ₹50,000.

നിയമന കാലാവധി: ഒരു വർഷം; രണ്ട് വർഷം വരെ നീട്ടാം.

അപേക്ഷിക്കേണ്ട വിധം: ആവശ്യമായ രേഖകൾ notificationada4@mgu.ac.in എന്ന ഇമെയിലിലേക്ക് അയയ്ക്കുകയും തപാൽ മുഖേന സമർപ്പിക്കുകയും വേണം.

അവസാന തീയതി: നവംബർ 28.

4. സെക്യൂരിറ്റി അറ്റൻഡന്റ്

ഒഴിവുകൾ: 5

യോഗ്യത: വിമുക്തഭടന്മാർക്ക് വായിക്കാനും എഴുതാനുമുള്ള കഴിവും സൈനിക/അർധസൈനിക വിഭാഗങ്ങളിലെ പരിചയവും വേണം. വനിതാ അപേക്ഷകർക്ക് എൻ.സി.സി. ബി/സി സർട്ടിഫിക്കറ്റ്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത പരിചയം, അല്ലെങ്കിൽ സൈനിക/അർധസൈനിക സേവനപരിചയം എന്നിവയിൽ ഒന്ന് ആവശ്യമാണ്.

പ്രായപരിധി: 30 വയസ്സ് വരെ (2026 ജനുവരി 1ന്).

ശമ്പളം: ദിവസം ₹755; പ്രതിമാസം പരമാവധി ₹20,385.

നിയമന കാലാവധി: 90 ദിവസം അല്ലെങ്കിൽ പി.എസ്.സി. വഴി സ്ഥിരനിയമനം നടക്കുന്നതുവരെ.

അപേക്ഷിക്കേണ്ട വിധം: നിശ്ചിത ഫോമും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും നേരിട്ടോ തപാൽ മുഖേനയോ notificationada4@mgu.ac.in എന്ന ഇമെയിലിലൂടെയോ സമർപ്പിക്കാം.

അവസാന തീയതി: നവംബർ 26, വൈകിട്ട് 4 മണി.

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ അറിയിപ്പുകളും നിർദേശങ്ങളും പരിശോധിക്കുക. https://www.mgu.ac.in/orders-notifications-category/vacancies/

MG University Opens Applications for Faculty and Other Positions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ല, സിബിഐ കോടതി വെറുതെ വിട്ടു

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; 'ജിടിഎ 6' ഇന്ത്യയിൽ പുറത്തിറങ്ങി

'ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറിലോ ഒന്നുമല്ല കാര്യം, ധോനി ഒരു ഇമോഷൻ ആണ്'; വൈറലായി നിവിന്റെ വാക്കുകൾ

കാനഡയില്‍ കത്തുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് സംശയം

കെഎം ഷാജിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി