MG University Recruitment 2026 Assistant Professor Vacancies Announced. 
Career

എം ജി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; അഭിമുഖത്തിലൂടെ നിയമനം, നിരവധി ഒഴിവുകൾ

ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് (IIRBS), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്നോളജി (NIPST), ഗ്രാജുവേറ്റ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് നിയമനം.

Author : Joice Daniel
Edited By : സമകാലിക മലയാളം ഡെസ്ക്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ (MG University) വിവിധ വകുപ്പുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് (IIRBS), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്നോളജി (NIPST), ഗ്രാജുവേറ്റ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് നിയമനം.

ഒഴിവുകൾ ഉള്ള വിഭാഗങ്ങൾ

  • ബയോളജി - 3

  • കെമിസ്ട്രി - 3

  • കംപ്യുട്ടർ സയൻസ് - 4

  • എൻവയോൺമെന്റൽ സയൻസ് - 4

  • ഫിസിക്സ് - 4

  • ബോട്ടണി - 1

  • മൈക്രോബയോളജി / ബയോടെക്നോളജി - 1

  • ഡാറ്റ അനലിറ്റിക്സ് - 1

  • ഇംഗ്ലീഷ് - 2

  • ഹിന്ദി - 1

  • ഹിസ്റ്ററി - 1

  • മലയാളം - 2

  • മാത്തമാറ്റിക്സ് - 1

  • പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് - 1

  • സ്റ്റാറ്റിസ്റ്റിക്സ് - 1

    ആകെ ഒഴിവുകൾ - 30

യോഗ്യതയും ശമ്പളവും

പ്രായപരിധി: യു.ജി.സി (UGC) ചട്ടങ്ങൾ പ്രകാരം. വിരമിച്ച കോളേജ്/സർവ്വകലാശാലാ അധ്യാപകരെയും പരിഗണിക്കും (01.01.2026-ൽ പരമാവധി 70 വയസ്സ്).

വിദ്യാഭ്യാസ യോഗ്യത: യു.ജി.സി (UGC) മാനദണ്ഡങ്ങൾ പ്രകാരം.

പ്രതിമാസ ശമ്പളം:

  • UGC യോഗ്യതയുള്ളവർക്ക് (NET/Ph.D): ₹40,000/-

  • UGC യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും; ശമ്പളം: ₹33,000/-

ഇന്റർവ്യൂ ടൈംടേബിൾ

09 ജൂൺ 2026

  • ഹിന്ദി – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM

  • മലയാളം – റിപ്പോർട്ടിംഗ് സമയം: 10.00 AM | ഇന്റർവ്യൂ: 11.30 AM

  • ഇംഗ്ലീഷ് – റിപ്പോർട്ടിംഗ് സമയം: 1.15 PM | ഇന്റർവ്യൂ: 2.30 PM

  • മൈക്രോബയോളജി / ബയോടെക്നോളജി – റിപ്പോർട്ടിംഗ് സമയം: 2.00 PM | ഇന്റർവ്യൂ: 3.00 PM

11 ജൂൺ 2026

  • ഹിസ്റ്ററി – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM

  • പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ് – റിപ്പോർട്ടിംഗ് സമയം: 11.00 AM | ഇന്റർവ്യൂ: 12.00 Noon

  • മാത്തമാറ്റിക്സ് – റിപ്പോർട്ടിംഗ് സമയം: 1.30 PM | ഇന്റർവ്യൂ: 2.30 PM

18 ജൂൺ 2026

  • ഡാറ്റാ അനലിറ്റിക്സ് – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM

  • സ്റ്റാറ്റിസ്റ്റിക്സ് – റിപ്പോർട്ടിംഗ് സമയം: 10.00 AM | ഇന്റർവ്യൂ: 11.30 AM

  • എൻവയോൺമെന്റൽ സയൻസ് – റിപ്പോർട്ടിംഗ് സമയം: 1.15 PM | ഇന്റർവ്യൂ: 2.30 PM / 3.00 PM

22 ജൂൺ 2026

  • കംപ്യുട്ടർ സയൻസ് – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM / 11.00 AM

  • ഫിസിക്സ് – റിപ്പോർട്ടിംഗ് സമയം: 1.30 PM | ഇന്റർവ്യൂ: 2.30 PM / 3.00 PM

26 ജൂൺ 2026

  • ബോട്ടണി – റിപ്പോർട്ടിംഗ് സമയം: 9.30 AM | ഇന്റർവ്യൂ: 10.30 AM

  • ബയോളജി – റിപ്പോർട്ടിംഗ് സമയം: 10.00 AM | ഇന്റർവ്യൂ: 11.30 AM

  • കെമിസ്ട്രി – റിപ്പോർട്ടിംഗ് സമയം: 1.30 PM | ഇന്റർവ്യൂ: 2.30 PM

സ്ഥലം: വൈസ് ചാൻസലറുടെ ചേമ്പർ, Mahatma Gandhi University

അഭിമുഖത്തിന് ഹാജരാകുന്നവർ പൂരിപ്പിച്ച അപേക്ഷാഫോം, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി/നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), പ്രവൃത്തിപരിചയ രേഖകൾ എന്നിവയുടെ ഒറിജിനലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശം കരുതണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.mgu.ac.in/uploads/2026/06/Notification-No-5931-Dated-2-June-2026_Assistant-Professor-on-contract-IIRBS_GS_NIPST.pdf?x11431

MG University Recruitment 2026 Assistant Professor Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയില്‍

'എന്തിനാണ് തിരക്കുപിടിച്ച് നരഹത്യാക്കുറ്റം ചുമത്തിയത്?'; നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ, ശനിയാഴ്ച വരെ അറസ്റ്റ് തടഞ്ഞു

വ്യാഴമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും, അറിയാം ഒരു വർഷത്തെ രാശിഫലം

'സാധാരണ അയാളുടെ പിള്ളേരെ തൊട്ടാൽ കൊന്ന് കുഴിച്ചിടലാ പതിവ്'; ചർച്ചയായി 'ദൃശ്യം 3' യിലെ അവിര, നിഖിലിന്റെ സ്വന്തം ലാലുമാമൻ

മിൽമയിൽ സെയിൽസ് ഓഫീസറാകാം; എംബിഎയും പ്രവൃത്തിപരിചയും ആവശ്യം

SCROLL FOR NEXT