MILMA Recruitment 6 Sales Officer Vacancies, Salary Up to 47,000 rs file
Career

മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മിൽമയുടെ വിവിധ റീജിയണൽ മിൽക്ക് യൂണിറ്റുകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. മാസ്റ്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4.

സെയിൽസ് ഓഫീസർ

നിയമന രീതി: കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷത്തേക്ക് കൂടി നീട്ടി നൽകാം.

മൊത്തം ഒഴിവുകൾ: 6

  • തിരുവനന്തപുരം : 01

  • പത്തനംതിട്ട: 01

  • എറണാകുളം : 01

  • പാലക്കാട്: 01

  • കോഴിക്കോട്: 01

  • കണ്ണൂർ: 01

യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: എം.ബി.എ മാർക്കറ്റിംഗ് (MBA Marketing) അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം.

  • പരിചയം: ഡയറി മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

  • പ്രായപരിധി: പരമാവധി 40 വയസ്സ് (01.08.2026 അടിസ്ഥാനമാക്കി).

നിയമനം ലഭിക്കുന്നവർക്ക് 47,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കുക. ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. മാർക്ക് ലിസ്റ്റുകൾ സ്വീകരിക്കില്ല.

MILMA Recruitment 6 Sales Officer Vacancies, Salary Up to 47,000 rs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി

വിഷരഹിത പുതിന ഇനി സ്വയം വളര്‍ത്താം; എളുപ്പത്തില്‍ കൃഷി ചെയ്യാം ഈ ഔഷധച്ചെടി