MSU Baroda Recruitment 2026 Announces 1010 Temporary Teaching Vacancies Across Faculties. FREEPIK
Career

1,010 അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം, മികച്ച ശമ്പളം; ബറോഡ യൂണിവേഴ്സിറ്റിയിൽ ജോലി നേടാം

വിവിധ വിഷയങ്ങളിൽ അധ്യാപക തസ്തികകളിലേക്ക് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള മികച്ച അവസരമാണ് ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

മഹാരാജ സയജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ (MSU) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 1010 ഒഴിവുകളാണ് ഉള്ളത്. വിവിധ വിഷയങ്ങളിൽ അധ്യാപക തസ്തികകളിലേക്ക് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള മികച്ച അവസരമാണ് ഇത്. അപേക്ഷകൾ ഏപ്രിൽ 30 വരെ സമർപ്പിക്കാം.

ഓരോ വിഷയത്തിലുമുള്ള അധ്യാപകരുടെ ഒഴിവുകൾ

  • ആർട്സ് – 110

  • സയൻസ് – 178

  • കൊമേഴ്‌സ് – 171

  • ടെക്‌നോളജി & എൻജിനീയറിംഗ് – 165

  • പെർഫോമിംഗ് ആർട്സ് – 41

  • ഫൈൻ ആർട്സ് – 32

  • ഫാമിലി & കമ്മ്യൂണിറ്റി സയൻസസ് – 90

  • ഫാർമസി – 20

  • എഡ്യൂക്കേഷൻ & സൈക്കോളജി – 66

  • ലോ – 19

  • മാനേജ്മെന്റ് സ്റ്റഡീസ് – 6

  • ഫിസിക്കൽ എഡ്യൂക്കേഷൻ – 5

  • പോളിടെക്‌നിക് – 94

  • ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് – 5

  • സോഷ്യൽ വർക്ക് – 3

യോഗ്യതാ മാനദണ്ഡങ്ങൾ

  • ഓരോ ഒഴിവുകളുടെയും യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യാസമാണ്.

  • അപേക്ഷകർ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് മാനദണ്ഡങ്ങൾ വ്യക്തമായി മനസിലാക്കണം.

  • മിക്ക അധ്യാപക തസ്തികകൾക്കും യു ജി സി മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യത ആവശ്യമാണ്.

  • അപേക്ഷകർക്ക് 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ആവശ്യമാണ്.

  • കൂടാതെ NET / SLET / SET യോഗ്യത നിർബന്ധമാണ്. പി.എച്ച്.ഡി ഉള്ളവർക്ക് ഇളവുകൾ ലഭിക്കും.

  • ടെക്‌നോളജി, എൻജിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, ആർക്കിടെക്ചർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.

  • പെർഫോമിംഗ് ആർട്സ്, ഫൈൻ ആർട്സ് മേഖലകളിൽ പരമ്പരാഗതമായോ പ്രൊഫഷണൽ രീതിയിലോ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കലാകാരന്മാർക്ക് പ്രത്യേക പരിഗണന ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • എം എസ് യു റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുക

  • അക്കാദമിക്/റിസർച്ച് (A/R) സ്കോറും യോഗ്യതാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്യും.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സ്ക്രീനിംഗ് ടെസ്റ്റ് / ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയ്ക്ക് വിധേയമാക്കും. തുടർന്ന് അഭിമുഖത്തിന് ക്ഷണിക്കും.

  • ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ തെരഞ്ഞെടുപ്പ് നടത്തും.

  • അതിന് ശേഷം അന്തിമ പട്ടിക പ്രഖ്യാപിച്ച് നിയമനം നടത്തും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനങ്ങൾ സന്ദർശിക്കുക.

https://msu-new-2023-ec2-ubuntu-unzip.s3.ap.pdf

https://msu-new-2023-ec2-ubuntu-unzip.s3.ap-south.pdf

https://msu-new-2023-ec2-ubuntu-unzip.s3.ap-south-20Positions.pdf

MSU Baroda Recruitment 2026 Announces 1010 Temporary Teaching Vacancies Across Faculties.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

'ഞെട്ടിക്കും'; ലോക 2വില്‍ വാമ്പയറായി വരുമോ? ആവേശമായി മമ്മൂട്ടിയുടെ മറുപടി

തുടക്കത്തിൽ വെറും പനിയും തലവേദനയും; ലക്ഷണം നിസാരമാക്കരുത്, മലേറിയ എങ്ങനെ തിരിച്ചറിയാം

ഒന്നാമത് തുടരാൻ പഞ്ചാബ്, വിജയ വഴിയിലെത്താൻ ഡൽഹി; പോരാട്ടം ഉച്ചയ്ക്ക് 3.30ന്

SCROLL FOR NEXT