NABARD Assistant Manager Grade A 2025, 91 Vacancies, Apply Online  @NABARD
Career

നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആകാം, ഒരു ലക്ഷം വരെ ശമ്പളം; ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്കും അവസരം, വിമുക്തഭടന്മാർക്കും ജോലി

റൂറൽ ഡെവലപ്‌മെന്റ് ബാങ്കിംഗ് സർവീസ് (RDBS), ലീഗൽ സർവീസ്, പ്രോട്ടോകോൾ & സെക്യുരിറ്റി സർവീസ് എന്നിങ്ങനെയാണ് തസ്തികകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ബാങ്ക് ഫോർ എഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (NABARD) 'അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ' തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. രാജ്യത്തെ മുൻനിര ഫിനാൻഷ്യൽ സ്ഥാപനത്തിൽ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണ് ഇത്. 91 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റൂറൽ ഡെവലപ്‌മെന്റ് ബാങ്കിംഗ് സർവീസ് (RDBS), ലീഗൽ സർവീസ്, പ്രോട്ടോകോൾ & സെക്യുരിറ്റി സർവീസ് എന്നിങ്ങനെയാണ് തസ്തികകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

അസിസ്റ്റന്റ് മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്) തസ്തികയിൽ 85 ഒഴിവുകൾ ഉണ്ട്. എണ്ണവും തസ്തികയും തരം തിരിച്ച് .

  • ജനറൽ: 48

  • കമ്പ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി: 10

  • ഫിനാൻസ്: 5

  • ചാർട്ടേഡ്അക്കൗണ്ടന്റ് (CA): 4

  • കമ്പനി സെക്രടറി (CS): 2

  • അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്: 1

  • പ്ലാന്റേഷൻ & ഹോർട്ടിക്കൾച്ചർ: 2

  • ഫിഷറീസ്: 2

  • ഫുഡ് പ്രോസസ്സിംഗ്: 2

  • ലാൻഡ് ഡവലപ്‌മെന്റ് & സോയിൽ സയൻസ്: 2

  • സിവിൽ എഞ്ചിനീയറിങ് : 2

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 2

  • എക്കണോമിക്സ്: 2

  • മീഡിയ സ്പെഷ്യലിസ്റ്റ്: 1

  • അസിസ്റ്റന്റ് മാനേജർ (ലീഗൽ സർവീസ്): 2

  • അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ & സെക്യുറിറ്റി സർവീസ്): 4

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ് മാനേജർ (RDBS) – ജനറൽ:

  • അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, കുറഞ്ഞത് 60% മാർക്ക് (SC/ST/PWBD ഉദ്യോഗാർത്ഥികൾക്ക് – 55%)
    അല്ലെങ്കിൽ

  • പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, MBA/PGDM, കുറഞ്ഞത് 55% മാർക്ക് (SC/ST/PWBD – 50%)
    അല്ലെങ്കിൽ

  • സി എ /സി എസ് /ഐ സി ഡൗബ്ലു എ അല്ലെങ്കിൽ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് Ph.D

അസിസ്റ്റന്റ് മാനേജർ (RDBS) – സ്പെഷ്യലിസ്റ്റ് പോസ്റ്റുകൾ:

  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിഭാഗത്തിന് അനുയോജ്യമായ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ആവശ്യം (ഉദാഹരണത്തിന്: കാർഷികം, ഫിനാൻസ്, കമ്പ്യൂട്ടർ/IT, സിവിൽ എഞ്ചിനീയറിങ് മുതലായവ)

അസിസ്റ്റന്റ് മാനേജർ (ലീഗൽ സർവീസ്):

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (LLB), കുറഞ്ഞത് 60% മാർക്ക്
    അല്ലെങ്കിൽ

  • LLM ഡിഗ്രി, കുറഞ്ഞത് 55% മാർക്ക്

അസിസ്റ്റന്റ് മാനേജർ (പ്രോട്ടോക്കോൾ & സെക്യുരിറ്റി സർവീസ്):

  • സൈന്യത്തിൽ/നേവിയിൽ/എയർ ഫോഴ്സിൽ 10 വർഷം

    (PWBD – 5 വർഷം) കമ്മീഷൻഡ് സർവീസ് അനുഭവമുള്ള ഓഫിസർ

തെരഞ്ഞടുക്കൽ പ്രക്രിയ

ഘട്ടം I: പ്രീലിമിനറി പരീക്ഷ (ഓൺലൈൻ – ഒബ്ജക്റ്റീവ്)
ഘട്ടം II: മെയിൻ പരീക്ഷ (ഓൺലൈൻ – ഒബ്ജക്റ്റീവ് + ഡിസ്‌ക്രിപ്റ്റീവ്)
ഘട്ടം III: സൈക്കോമെട്രിക് ടെസ്റ്റ് (അനിവാര്യമാണ്)
ഘട്ടം IV: അഭിമുഖം

അപേക്ഷ ഫീസ്,ഉയർന്ന പ്രായപരിധി,മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://www.nabard.org സന്ദർശിക്കുക.

Job alert: NABARD Assistant Manager Grade A 2025 Recruitment, 91 Vacancies Announced, Apply Online & Check Exam Dates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡി കെ ശിവകുമാർ ആണെങ്കിലും ഔദ്യോ​ഗിക ചടങ്ങിൽ ​ഗണ​ഗീതം പാടുന്നത് തെറ്റാണ്'

ഉദ്യോഗസ്ഥരെന്ന വ്യജേനെ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

'സര്‍ക്കാർ ചെലവില്‍ സ്‌ക്വാഡ് ഉണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന മോഹം വേണ്ട'; നവകേരള സര്‍വേയില്‍ സിപിഎമ്മിനെതിരെ വിഡി സതീശന്‍

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ?

SCROLL FOR NEXT