National Insurance Company Limited (NICL), a central public sector undertaking, is recruiting for 200 Graduate Apprentice vacancies. @NICLofficial
Career

200 ഒഴിവുകൾ, ബിരുദം യോഗ്യത; നാഷണൽ ഇൻഷുറൻസിൽ വൻ അവസരം, കേരളത്തിലും ഒഴിവ്

അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ (NICL) 200 ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകൾ ഉണ്ട്. ഒരു വർഷമാണ് പരിശീലന കാലാവധി. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 18.

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ ബിരുദം നേടിയിരിക്കണം.

  • NATS പോർട്ടലിൽ 100 ശതമാനം പൂർത്തിയായ പ്രൊഫൈൽ ഉണ്ടായിരിക്കണം.

പ്രായപരിധി

2026 ഏപ്രിൽ ഒന്നിന് അടിസ്ഥാനമാക്കി കുറഞ്ഞ പ്രായം 21 വയസ്സും ഉയർന്ന പ്രായം 30 വയസ്സുമാണ്. അതായത്, 1996 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ 2005 ഏപ്രിൽ ഒന്നിനോ മുമ്പായോ ജനിച്ചവരായിരിക്കണം.

ആർക്കൊക്കെ അപേക്ഷിക്കാനാകില്ല?

  • ബിരുദാനന്തര ബിരുദമോ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സോ പൂർത്തിയാക്കിയവർ.

  • സർക്കാർ, പൊതുമേഖലാ സ്ഥാപനം, സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളിൽ 2026 ഏപ്രിൽ ഒന്നിന് ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർ.

  • നാഷണൽ ഇൻഷുറൻസ് കമ്പനിയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ നേരത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർ.

  • നിലവിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം തുടരുന്നവർ.

  • AICTE, DOTE അല്ലെങ്കിൽ UGC അംഗീകരിക്കാത്ത സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയവർ.

അപേക്ഷിക്കേണ്ട വിധം

ആദ്യം നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

  1. https://nats.education.gov.in/index.php സന്ദർശിക്കുക.

  2. Student വിഭാഗത്തിൽ പ്രവേശിച്ച് Regular Student, Student Registration എന്നിവ തിരഞ്ഞെടുക്കുക.

  3. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

  4. ലഭിക്കുന്ന 12 അക്ക എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  5. “Apply against advertised vacancies” എന്ന വിഭാഗത്തിൽ “NATIONAL INSURANCE COMPANY LTD” എന്ന് തിരയുക.

  6. അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nationalinsurance.nic.co.in/sites/default/files/2026-11/Advertisement%20for%20Engagement%20of%20Apprentices%20for%20the%20year%202026-27.pdf

National Insurance Company Limited (NICL), a central public sector undertaking, is recruiting for 200 Graduate Apprentice vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന തണ്ടുകള്‍ മതി; പുതിന വീട്ടില്‍ വളര്‍ത്താം

ഉറപ്പിച്ചു, അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സില്‍!

കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നത്; യുഡിഎഫ് യോഗം ചേരാത്തത് ചെയര്‍മാനോട് ചോദിക്കണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്