കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 1ന് ആരംഭിക്കുന്ന കോഴ്സുകളിലേക്ക് വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പഞ്ചസാര വ്യവസായം, ആൽക്കഹോൾ ടെക്നോളജി, ഫുഡ് പ്രോസസ്സിങ് , എൻജിനീയറിങ് മേഖലകളിൽ തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഈ കോഴ്സുകൾ ഏറെ പ്രയോജനകരമാണ്.
• പി ജി ഡിപ്ലോമ ഇൻ ഷുഗർ ടെക്നോളജി: പഞ്ചസാര നിർമാണ പ്രക്രിയ, ഉൽപാദന സാങ്കേതിക വിദ്യ, ഗുണനിലവാര നിയന്ത്രണം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്ന കോഴ്‌സ്.
• പി ജി ഡിപ്ലോമ ഇൻ ഷുഗർ എൻജിനീയറിങ്: പഞ്ചസാര മില്ലുകളിലെ യന്ത്രങ്ങൾ, മെക്കാനിക്കൽ സംവിധാനങ്ങൾ, പ്ലാന്റ് ഡിസൈൻ, മെന്റനൻസ് എന്നിവയുമായി ബന്ധപ്പെട്ട പഠനം.
• പി ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഫെർമെന്റേഷൻ ആൻഡ് ആൽക്കഹോൾ ടെക്നോളജി: ഡിസ്റ്റിലറി, എഥനോൾ, ആൽക്കഹോൾ നിർമാണം, ഫെർമെന്റേഷൻ സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനം നൽകുന്ന കോഴ്‌സ്.
• പി ജി ഡിപ്ലോമ ഇൻ ഷുഗർകെയ്ൻ പ്രൊഡക്ടിവിറ്റി ആൻഡ് മെച്ചുറിറ്റി മാനേജ്മെന്റ്: കരിമ്പ് കൃഷി, വിളവെടുപ്പ്, ഗുണമേന്മ വർധന, ഉൽപാദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയെ കേന്ദ്രീകരിച്ചുള്ള പഠനം.
• സർട്ടിഫിക്കറ്റ് കോഴ്സുകൾ: ഷുഗർ ബോയിലിങ്, ക്വാളിറ്റി കൺട്രോൾ, ലാബ് ടെസ്റ്റിങ് തുടങ്ങിയ വിഷയങ്ങളിലുള്ള ഹ്രസ്വകാല പരിശീലന പരിപാടികൾ.
എൻജിനീയറിങ് ബിരുദമാണ് യോഗ്യത, ചില കോഴ്സുകൾക്ക് സയൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം.
ബി.ടെക്, ബി.ഇ, ബി.എസ്.സി, എം.എസ്.സി തുടങ്ങിയ യോഗ്യതകളുള്ള വിദ്യാർഥികൾക്ക് കോഴ്സിന്റെ സ്വഭാവമനുസരിച്ച് അപേക്ഷിക്കാം.
കെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.
ചില കോഴ്സുകൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും അഭികാമ്യമായി പരിഗണിക്കും.
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറവും വിശദമായ വിജ്ഞാപനവും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകരുടെ അക്കാദമിക് യോഗ്യതയും മെറിറ്റും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക.
പഞ്ചസാര ഉൽപാദനം, ഡിസ്റ്റിലറി, ബയോ എനർജി, ഫുഡ് പ്രോസസ്സിങ്, എഥനോൾ നിർമാണം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിൽ സാധ്യതകൾ ഈ കോഴ്സുകൾ വഴി ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates