NCSC for Differently Abled Offers Skill Training in Nalanchira. 
Career

ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നേടാം

ഭിന്നശേഷിക്കാർക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായാണ് ഈ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നൽകുന്നു. ഭിന്നശേഷിക്കാർക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായാണ് ഈ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.

നാലാഞ്ചിറയിൽ ഉള്ള 'നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറെന്റലി ഏബിൾഡ്' എന്ന സ്ഥാപനം വഴിയാണ് പരിശീലനം നൽകുന്നത്.

ഇലക്ട്രോണിക് മെക്കാനിക്ക്, പ്രിന്റിംഗ് & ഡി.റ്റി.പി, ഫോട്ടോഗ്രഫി & വീഡിയോ എഡിറ്റിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് & ഫിറ്റിംഗ്, തയ്യൽ & എംബ്രോയ്‌ഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സ്റ്റെനോഗ്രാഫി തുടങ്ങിയ വിവിധ കോഴ്സുകൾ ലഭ്യമാണ്. കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ള, വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും കോഴ്സുകളിൽ പ്രവേശനം നൽകും.

കൂടാതെ ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ടൈപ്പ് റൈറ്റിംഗ് (KGTE) ലോവർ/ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 0471 2530371, 8590516669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

NCSC for Differently Abled Offers Skill Training in Nalanchira.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

'നിലവിളക്ക് വിവാദം ചെറിയ കാര്യം'; ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

'പാര്‍ട്ടി അവഗണിച്ചിട്ടില്ല; ഇടയ്ക്ക് ഇടയ്ക്ക് കോടിയേരിയുടെ വീട്ടില്‍ പോകാറുണ്ട്'; വിനോദിനിക്ക് മറുപടിയുമായി എംവി ഗോവിന്ദന്‍

പതിവായി 9 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ, ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

Ignite 3.0: ഐടി മേഖലയിൽ ഇന്റേൺഷിപ്പിന് അവസരം

SCROLL FOR NEXT