Exam പ്രതീകാത്മക ചിത്രം
Career

നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ nbe.edu.in വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് തീയതിയില്‍ മാറ്റം വരുത്തിയതെന്ന് ബോര്‍ഡ് അറിയിച്ചു.

നേരത്തെ ഓഗസ്റ്റ് 27ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു ഏജന്‍സി അറിയിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നുവെങ്കിലും, അടിയന്തര സാഹചര്യങ്ങള്‍ കാരണം ഇത് വീണ്ടും ഓഗസ്റ്റ് 25-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. 30ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളം 340 നഗരങ്ങളിലെ 1,300ലധികം കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് എടുത്ത് പരീക്ഷാ ഹാളില്‍ ഹാജരാക്കണം. പരീക്ഷാ കേന്ദ്രം, സമയം, മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

NEET PG 2026: Admit Card Will Release on Tuesday, Check Details Here

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം: തീരുമാനം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

'യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മന്ത്രിസഭയില്‍ അംഗമായത് സ്വാഗതാര്‍ഹം, എന്നാല്‍...'; ഒജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറോം

ഓണക്കാലത്ത് സപ്ലൈകോ 400 കോടി കടക്കുമോ?; 33 ദിവസത്തിനിടെ റെക്കോര്‍ഡ് വില്‍പന

ഐഎസ്ആര്‍ഒ പരാജയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും: യാഥാര്‍ത്ഥ്യമെന്ത്?

'അച്ഛനെയും അമ്മയെയും ഒരു മുറിയിൽ പൂട്ടിയിട്ടു, കരയിപ്പിച്ചത് അങ്ങനെ'; 'കാഴ്ച'യിലെ ക്ലൈമാക്സ് രം​ഗത്തെക്കുറിച്ച് യഷ് മാളവ്യ