Candidates now have until March 11 to submit their NEET UG 2026 applications on the official NTA portal. പ്രതീകാത്മക ചിത്രം
Career

NEET UG 2026: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 11 വരെ നീട്ടി

കാലാവധി ഇനി നീട്ടി നൽകില്ലെന്ന് എൻ ടി എ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG) 2026 ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നേരത്തെ നൽകിയിരുന്ന കാലവധിക്കുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഈ സമയത്തിനുള്ളിൽ അപേക്ഷിക്കാമെന്ന് എൻടിഎ അറിയിച്ചു.

നീറ്റ് യുജി 2026 ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി കഴിഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം രജിസ്ട്രേഷനുള്ള സമയം നീട്ടി നൽകി നാഷണൽ ടെസ്റ്റിങ് ഏജൻസി സർക്കുലർ ഇറക്കുകയായിരുന്നു.

നേരത്തെ മാർച്ച് എട്ട് ആയിരുന്നു അവസാന തീയതി, എന്നാൽ ഇപ്പോൾ, പുതുക്കിയ സമയ പരിധി പ്രകാരം അത് മാർച്ച് 11 വരെ നീട്ടി.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -NEET (UG) 2026-നുള്ള ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 11, രാത്രി ഒമ്പത് മണി വരെയാണ് നീട്ടി നൽകിയിട്ടുള്ളത്.

മാർച്ച് 11-ന് രാത്രി 11:50 വരെ ഫീസ് അടയ്ക്കാം. നീട്ടിയ തീയതിക്കും സമയത്തിനും ഉള്ളിൽ അപേക്ഷകർ ഫോം പൂരിപ്പിക്കണം. കാലാവധി ഇനി നീട്ടി നൽകില്ലെന്ന് എൻ ടി എ അറിയിച്ചു.

തീയതി നീട്ടിനൽകിക്കൊണ്ടുള്ള അറിയിപ്പ് ഇവിടെ വായിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിധം

പരീക്ഷ എഴുതാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജിൽ, NEET UG 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആവശ്യമായ അടിസ്ഥാന വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷന് ശേഷം, ഓൺലൈൻ അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

അപേക്ഷകരുടെ ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

ഓൺലൈൻ പേയ്‌മെന്റ് രീതി വഴി അപേക്ഷാ ഫീസ് അടയ്ക്കണം.

അപേക്ഷാ ഫോം സമർപ്പിച്ച് ഭാവി റഫറൻസിനായി കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കണം എന്നും എൻടിഎ നിർദ്ദേശിച്ചിട്ടുണ്ട്.

NEET UG - 2026 അപേക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് , വിദ്യാർത്ഥികൾക്ക് 011-4O759OOOl017-69227700 എന്ന നമ്പറിൽ ഫോണിലോ neetus2026@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Education News: NTA has extended the NEET UG 2026 application deadline to March 11, 2026 (9:00 PM). Complete your registration and fee payment at neet.nta.nic.in before the new closing date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ,റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

'ചേട്ടൻ വന്നല്ലോ'; ജന്മനാട്ടിൽ സഞ്ജുവിന് ആവേശകരമായ സ്വീകരണം (വിഡിയോ)

അണ്ടർ 23 വനിതാ ഏകദിനം: കേരളത്തിനെതിരെ ഉത്തർപ്രദേശിന് പത്ത് വിക്കറ്റ് വിജയം

SCROLL FOR NEXT