New India Assurance announces 550 vacancies, with exam centres in Kerala.  New India Assurance
Career

ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഒഴിവുകൾ; കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങൾ

21 – 30 വയസ്‌ വരെയുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും. ജനറൽ വിഭാഗത്തിന് 850 രൂപയും. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (NIACL)യിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. 550 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.

തസ്തികകളും ഒഴിവുകളും

ലീഗൽ സ്‌പെഷ്യലിസ്‌റ്റ്‌സ്‌ - 50, റിസ്ക് എൻജിനിയർ - 50, ഓട്ടോമൊബൈൽ എൻജിനിയർ -75, അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്‌ - 25, എഒ (ആരോഗ്യം) -50, ഐടി സ്പെഷ്യലിസ്റ്റ്‌ - 25, ബിസിനസ് അനലിസ്റ്റ്‌ - 75, കമ്പനി സെക്രട്ടറി- 02, ആക്ച്വറിയൽ സ്പെഷ്യലിസ്റ്റ്‌ -05, ജനറലിസ്‌റ്റ്‌ -193 എന്നിങ്ങനെയാണ്‌ അവസരം.

യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം, ബിഇ/ബിടെക്/എംഇ/എംടെക്, എൽഎൽബി, സിഎ, എംബിബിഎസ്/എംഡി/എംഎസ്, ബിഡിഎസ്/എംഡിഎസ്, ബിഎഎംഎസ്/ബിഎച്ച്എംഎസ് ജയം.

21 – 30 വയസ്‌ വരെയുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും. ജനറൽ വിഭാഗത്തിന് 850 രൂപയും. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.

പ്രിലിമിനറി പരീക്ഷയ്‌ക്ക്‌ ആലപ്പുഴ,കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം,കോഴിക്കോട്, മലപ്പുറം,പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നി ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. മെയിൻ പരീക്ഷയ്ക്ക് എറണാകുളത്തും അവസരമുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക്

https://www.newindia.co.in/

Gulf news: New India Assurance announces 550 vacancies, with exam centres in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT