NHAI 2025 Recruitment:,84 Vacancies Announced  @NHAI_Official
Career

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

സ്‌റ്റെനോഗ്രാഫർ ഒഴികെയുള്ള എല്ലാ തസ്തികയിലേക്കും ഉയർന്ന പ്രായപരിധി 30 വയസ്സാണ്. സ്‌റ്റെനോഗ്രാഫർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുന്ന ഉയർന്ന പ്രായ പരിധി 28 വയസാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ചു സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യിൽ ജോലി നേടാൻ അവസരം.

ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്), ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (ജെടിഒ), അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ, ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലായി 84 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലെവൽ 4 (25,500 രൂപ) മുതൽ ലെവൽ 10 (1,77,500 രൂപ) വരെ ശമ്പളം ലഭിക്കാവുന്ന പോസ്റ്റുകളിലാണ് നിയമനം നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യത

ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്): അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ റെഗുലർ കോഴ്‌സിലൂടെ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്) (എംബിഎ - ഫിനാൻസ്) ബിരുദം നേടിയിരിക്കണം.

ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ലൈബ്രറി സയൻസിൽ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം.

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (ജെടിഒ):

അംഗീകൃത സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷ് നിർബന്ധിതമോ ഇലക്ടീവ് വിഷയമോ ആയി (അല്ലെങ്കിൽ തിരിച്ചും) പൂർത്തിയാക്കിയിരിക്കണം. വിവർത്തനത്തിൽ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് (ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും) അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകളിൽ രണ്ട് വർഷത്തെ വിവർത്തന പ്രവൃത്തി പരിചയം.

അക്കൗണ്ടന്റ്: അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബാച്ചിലേഴ്സ് ബിരുദം. ചാർട്ടേഡ് അക്കൗണ്ടന്റിൽ (സിഎ) ഇന്റർമീഡിയറ്റ് പാസായിരിക്കണം അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റിൽ (സിഎംഎ) ഇന്റർമീഡിയറ്റ് പാസായിരിക്കണം.

സ്റ്റെനോഗ്രാഫർ: അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബാച്ചിലേഴ്സ് ബിരുദം.ഇംഗ്ലീഷിലോ ഹിന്ദിയിലോ മിനിറ്റിൽ 80 വാക്കുകളുടെ (wpm) ഷോർട്ട്ഹാൻഡ് വേഗത. കമ്പ്യൂട്ടറിൽ ട്രാൻസ്ക്രിപ്ഷൻ ഇംഗ്ലീഷിന് 50 മിനിറ്റും ഹിന്ദിക്ക് 65 മിനിറ്റും ആയിരിക്കും.

സ്‌റ്റെനോഗ്രാഫർ ഒഴികെയുള്ള എല്ലാ തസ്തികയിലേക്കും ഉയർന്ന പ്രായപരിധി 30 വയസ്സാണ്. സ്‌റ്റെനോഗ്രാഫർ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുന്ന ഉയർന്ന പ്രായ പരിധി 28 വയസാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ചു സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT),അഭിമുഖം,സ്കിൽ ടെസ്റ്റ് എന്നി ഘട്ടങ്ങളിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് https://nhai.gov.in/#/vacancies/current സന്ദർശിക്കുക

Job alert: NHAI Announces 2025 Recruitment Drive for 84 Vacancies Across Multiple Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT