ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) ഡെപ്യൂട്ടി മാനേജർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
നേരിട്ട് ഡെപ്യൂട്ടിമാനേജർ തസ്തികയിൽ നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
നിർദ്ദിഷ്ടയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ 15 ഒഴിവുകളാണ് ഉള്ളത്.
വടക്കുകിഴക്കൻ മേഖല (NER), മലയോര പ്രദേശങ്ങൾ, അതിർത്തി പ്രദേശങ്ങൾ തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിലെ ദേശീയ പാതകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉത്തരവാദിത്തം നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (NHIDCL).
ഇന്ത്യാ ഗവൺമെന്റിന്റെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH), 2013 ലെ കമ്പനി ആക്റ്റ് പ്രകാരം പൊതുമേഖലാ സ്ഥാപനമായി സ്ഥാപിച്ചതും , 2015 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചതുമായ സ്ഥാപനമാണ് ഇത്.
,പശ്ചിമ ബംഗാൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ്, ജമ്മു- കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തന മേഖലകളുള്ള പൊതുമേഖലാ സ്ഥാപനമാണ് ഇത്.
ഉയർന്ന പ്രായപരിധി: 34 വയസ്സ്
യോഗ്യത: സിഎ/ സിഎംഎ/ എംകോം/ എംബിഎ (ഫിനാൻസ്) (CA/CMA/M.Com/MBA )അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
ശമ്പളം : 50,000- 1,60,000 രൂപാ സ്കെയിലിൽ
ഒഴിവുകളുടെ എണ്ണം : 15
NHIDCL അല്ലെങ്കിൽ NHIDCL നാമനിർദ്ദേശം ചെയ്ത ഏജൻസി/ ഏജൻസികൾ നടത്തുന്നതാണ് തെരഞ്ഞെടുപ്പ് പരിശോധനകൾ, രണ്ട് ഘട്ടങ്ങളിലൂടെ ആകാം തെരഞ്ഞെടുപ്പ് പ്രക്രിയ.
ഘട്ടം 1: യോഗ്യതാ പരീക്ഷ - ഇത് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായിരിക്കും. ഉദ്യോഗാർത്ഥികളെ സ്‌ക്രീൻ ചെയ്യുന്നതിനാണ് ഇത്. ഈ പരീക്ഷ അപേക്ഷകരുടെ പൊതു അവബോധം, വിശകലന ശേഷി, അഭിരുചി, ലോജിക്കൽ എബിലിറ്റി തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പരിശോധിക്കുന്നതായിരിക്കും.
ഘട്ടം 2: തെരഞ്ഞെടുപ്പ് പരീക്ഷ - പ്രത്യേക എഴുത്ത് പരീക്ഷ - യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഈ പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.
ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ, മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും, തുല്യ മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികളെ അവരുടെ ജനനത്തീയതിയുടെ കാലക്രമത്തിൽ തെരഞ്ഞെടുക്കും. ഉദ്യോാഗാർത്ഥികളുടെ ജനനത്തീയതി ഒന്നുതന്നെയാണെങ്കിൽ, അവരുടെ തെരഞ്ഞെടുപ്പ് അവരുടെ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ കാണുന്നതിനെ അടിസ്ഥാനമാക്കി അവരുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരിക്കും.
രണ്ട് വർഷം പ്രൊബേഷനിലായിരിക്കും നിയമനം.
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 27 വൈകുന്നേരം അഞ്ച് മണി വരെ
അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം
വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം
യോഗ്യതാ, തെരഞ്ഞെടുപ്പ് പരീക്ഷകൾക്കുള്ള സിലബസ്: NHIDCL വെബ്‌സൈറ്റിൽ വിശദമായ സിലബസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates