നിലമ്പൂര്‍ ഐ.ടി.ഡി.പി.യ്ക്ക് കീഴിലെ വിവിധ മോഡല്‍ പ്രീ സ്‌കൂളുകളില്‍ ടീച്ചര്‍, ആയ (ഹെല്‍പര്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ഇരുട്ടുകുത്തി, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം എന്നിവിടങ്ങളിലെ മോഡല്‍ പ്രീ സ്‌കൂളുകളിലാണ് ഒഴിവുകളുള്ളത്.
രണ്ടു തസ്തികകളിലും മൂന്ന് ഒഴിവുകള്‍ വീതമാണുള്ളത്. അപേക്ഷകര്‍ 18-നും 56-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി./ടി.എസ്.എല്‍.സി.യോഗ്യതയോടൊപ്പം പി.പി.ടി.ടി.സി. അല്ലെങ്കില്‍ പ്രീപ്രൈമറി ടി.ടി.സി. പാസായിരിക്കണം. പ്രതിമാസം പരമാവധി 13,000 രൂപ വരെ ഓണറേറിയം ലഭിക്കും.
ആയ തസ്തികയിലേക്ക് ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലോ വകുപ്പിന്റെ പ്രീ സ്‌കൂള്‍/അങ്കണവാടി/ഡേ കെയര്‍ കേന്ദ്രങ്ങളിലോ ആയയായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ആയ തസ്തികയ്ക്ക് പ്രതിമാസം പരമാവധി 9,000 രൂപയാണ് ഓണറേറിയം.
നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മുന്‍ഗണന. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പിന്നോക്ക പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രത്യേക മുന്‍ഗണനയുണ്ടാകും. ഇവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗക്കാരെയും പരിഗണിക്കും. തെരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29-ന് വൈകുന്നേരം അഞ്ചിനകം അപേക്ഷകള്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04931-220315.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates