NITCON releases 100 Junior Engineer vacancies for Delhi Jal Board; applications open April 1–8, 2026. NITCON
Career

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും അഭിമുഖവും വഴിയാണ് നിയമനം

സമകാലിക മലയാളം ഡെസ്ക്

നോർത്ത് ഇന്ത്യ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ് (നിറ്റ്കോൺ-NITCON) നൂറ് ജൂനിയർ എൻജിനീയർമാരെ നിയമിക്കുന്നു. സിവിൽ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.

ഡൽഹി ജൽ ബോർഡിന്റെ (DJB) ന്യൂഡൽഹിയിലെ ഓഫീസിലായിരിക്കും നിയമനം. ഈ നിയമനങ്ങൾക്കായി നിറ്റ്കോൺ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ചണ്ഡീഗഢ് ആസ്ഥാനമാക്കി 1984-ൽ ആരംഭിച്ച നിറ്റ്കോൺ ടെക്നിക്കൽ,ഇൻഡ്സ്ട്രിയൽ, മാനേജ്മെ​ന്റ് മേഖലയിൽ പൊതുമേഖലയിലെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമാണ്.

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവമുള്ളവർക്ക് നിറ്റ്കോൺ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ ഏപ്രിൽ ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ എട്ട് വരെ ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കും.

കമ്പ്യൂട്ടറധിഷ്ഠിത എഴുത്തു പരീക്ഷയുടെയും അഭിമുഖത്തി​ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കമ്പ്യൂട്ടറിധിഷ്ഠത പരീക്ഷ ( സിബിടി) ഏപ്രിൽ 12ന് നടത്തും.

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണം

ജൂനിയർ എൻജിനീയർ (സിവിൽ) : 80

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ / മെക്കാനിക്കൽ): 20

ആകെ ഒഴിവുകളുടെ എണ്ണം : 100

വിദ്യാഭ്യാസ യോഗ്യതയും പരിചയവും

ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ):

ഡിപ്ലോമ എൻജിനീയർ : കുറഞ്ഞത് 60% മാർക്കോടെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ മേഖലയിൽ ഡിപ്ലോമ

പ്രവൃത്തി പരിചയം: ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനം/പിഎസ്‌യു/യുഎൽബി യൂട്ടിലിറ്റി മേഖലയിൽ (വാട്ടർ ആൻഡ് സ്വീവർ/ഇലക്ട്രിസിറ്റി/ഗ്യാസ്/ടെലികമ്മ്യൂണിക്കേഷൻ) മൂന്ന് വർഷത്തെ പരിചയം.

ബിരുദ എൻജിനീയർ : കുറഞ്ഞത് 60% മാർക്കോടെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ മേഖലയിൽ എൻജിനീയറിങ് ബിരുദം (ബി ഇ./ബിടെക്)

പ്രവൃത്തി പരിചയം: ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനം/പിഎസ്‌യു/യുഎൽബി യൂട്ടിലിറ്റി മേഖലയിൽ (വാട്ടർ ആൻഡ് സ്വീവർ/ഇലക്ട്രിസിറ്റി/ ഗ്യാസ്/ടെലികമ്മ്യൂണിക്കേഷൻ) 0 മുതൽ ഒരു വർഷം പരിചയം.

പ്രായ പരിധി : 18- 30 വയസ്സ്

അർഹരായവർക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളം: 55,932 സമാഹൃതം

തെരഞ്ഞെടുപ്പ് രീതി: കമ്പ്യൂട്ടർ അധിഷ്ഠത പരീക്ഷയും വ്യക്തിഗത അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കി

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ : ഏപ്രിൽ 12 ന്

അപേക്ഷാ ഫീസ് (ജിഎസ്ടി ഉൾപ്പെടെ)

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ്: 885 രൂപ.

എസ്‌സി / എസ്ടി / പിഡബ്ല്യുഡി: 531 രൂപ.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കുന്ന തീയതി : ഏപ്രിൽ ഒന്ന്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ എട്ട് രാത്രി 11.59 വരെ

അപേക്ഷാ ഫീസ് സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ എട്ട് രാത്രി 11.59 വരെ

അപേക്ഷ സമർപ്പിക്കാൻ എപ്രിൽ ഒന്ന് മുതൽ സജീവമാകുന്ന ഓൺലൈൻ ലിങ്ക്

വിജ്ഞാപനം വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Job Alert: NITCON invites applications for 100 Junior Engineer posts under Delhi Jal Board. Diploma and degree holders can apply online from April 1 to April 8, 2026. Check eligibility, important dates, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

'ലെജൻഡ് സാർ അവർ​കളെ വരിക വരിക! ഊട്ടിയിലും രാജസ്ഥാനിലും ബാനർ'; സംവിധായകനെ എയറിലാക്കി ട്രോളൻമാർ

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT