NLIU Invites Applications for PhD Admissions 2026-27 Across Multiple Disciplines. NLIU/x
Career

നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിയ്ക്ക് അപേക്ഷിക്കാം, അവസാന തീയതി ഏപ്രിൽ 30

ഫുൾടൈം, പാർട്ട്‌ടൈം എന്നീ രണ്ടു വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളിൽ അഡ്മിഷൻ നേടാം

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി (NLIU Bhopal ) 2026-27 അധ്യയന വർഷത്തേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫുൾടൈം, പാർട്ട്‌ടൈം എന്നീ രണ്ടു വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളിൽ അഡ്മിഷൻ നേടാം. നിയമം, സൈബർ നിയമം, ഇൻഫർമേഷൻ സെക്യൂരിറ്റി, കമ്പ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി, സോഷ്യൽ സയൻസസ് എന്നീ മേഖലകളിൽ ഗവേഷണത്തിന് അവസരമുണ്ട്. അപേക്ഷകൾ ഏപ്രിൽ 30 വരെ സമർപ്പിക്കാം

ഒഴിവുകൾ

പിഎച്ച്ഡി ഇൻ ലോ

  • ഇന്ത്യൻ വിദ്യാർത്ഥികൾ – 15

  • വിദേശ വിദ്യാർത്ഥികൾ – 04

പിഎച്ച്ഡി ഇൻ സൈബർ ലോ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി

  • ഇന്ത്യൻ വിദ്യാർത്ഥികൾ – 02

  • വിദേശ വിദ്യാർത്ഥികൾ – 01

പിഎച്ച്ഡി ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി

  • കമ്പ്യൂട്ടർ സയൻസ്/ഐടി – 04

പിഎച്ച്ഡി ഇൻ സൈബർ സെക്യൂരിറ്റി

  • സൈബർ സെക്യൂരിറ്റി – 06

പിഎച്ച്ഡി ഇൻ സോഷ്യൽ സയൻസസ്

  • പൊളിറ്റിക്കൽ സയൻസ് – 04

  • സോഷ്യോളജി – 04

  • ഇക്കണോമിക്സ് – 04

  • ഇംഗ്ലീഷ് – 02

ഫുൾടൈം പിഎച്ച്ഡി പ്രോഗ്രാം

ഫുൾടൈമായി പിഎച്ച്ഡി ചെയ്യുന്നതിന് പ്രവേശനം നേടുന്നവക്ക് പഠനകാലയളവിൽ മറ്റു ജോലികൾ ചെയ്യാൻ പാടില്ല. സ്കോളർഷിപ്പ്, ഫെലോഷിപ്പ്, സ്റ്റൈപെൻഡ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് സ്വീകരിക്കാം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സർവകലാശാലയെ അറിയിക്കണം.

പാർട്ട്‌ടൈം പിഎച്ച്ഡി പ്രോഗ്രാം

ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പാർട്ട്‌ടൈം വിഭാഗത്തിൽ അഡ്മിഷന് വേണ്ടി അപേക്ഷിക്കാം. സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിലോ പിഎസ് യു/സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ സർവീസ് ഉണ്ടായിരിക്കണം. കൂടാതെ വിരമിക്കാൻ കുറഞ്ഞത് 3 വർഷമെങ്കിലും ശേഷിക്കണം.

പാർട്ട്‌ടൈം പി.എച്ച്.ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് “നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്” (NOC) സമർപ്പിക്കണം. അഡ്മിഷൻ സമയത്ത് സർവകലാശാല നൽകുന്ന ഫോർമാറ്റിൽ തന്നെയാണ് ഇത് നൽകേണ്ടത്.

അപേക്ഷ ഫീസ്

ജനറൽ & ഒബിസി (വിഭാഗം) – 2000 രൂപ
മറ്റ് വിഭാഗങ്ങൾ – 1000 രൂപ

വിദ്യാഭ്യാസ യോഗ്യത,മറ്റ് മാനദണ്ഡങ്ങൾ എന്നിവ അറിയാൻ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

https://nliu.ac.in/wp-content.pdf

NLIU Invites Applications for PhD Admissions 2026-27 Across Multiple Disciplines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

പൂച്ച മാന്തിയാൽ ഉടനടി എന്ത് ചെയ്യണം

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

വെടിനിര്‍ത്തല്‍ കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു

'മന്മമഥനും' 'ഞാന്‍ ഗന്ധര്‍വ്വനും'; സംഗീതത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന 'അംശം'; വൈബ് സെറ്റാക്കി ഗാനം!

SCROLL FOR NEXT