NORKA and BSNL launch free CCTV and Optical Fibre Technician training program for overseas employment aspirants. Photo: Francesco Ungaro,pexels
Career

വിദേശത്ത് ജോലി ലഭിക്കാൻ സൗജന്യ നൈപുണ്യ പരിശീലനം, നോർക്കയും ബി എസ്എൻഎല്ലും ചേർന്ന നടത്തുന്ന കോഴ്സിൽ ചേരാം; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

സിസിടിവി,ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സുകളിലാണ് സൗജന്യ പരിശീലനം നൽകുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിദേശ രാജ്യങ്ങളിലെ തൊഴിൽസാധ്യകൾക്ക് അനുസൃതമായി കേരളത്തിലെ തൊഴിൽ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്കാ റൂട്ട്സും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും കൈകോർക്കുന്നു.

വിദേശ രാജ്യത്തെ തൊഴിൽ സാധ്യതകൾ കണ്ടുകൊണ്ട് രണ്ട് മേഖലകളിൽ സൗജന്യ നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതിയാണ് നോർക്കയും ബി എസ് എൻ എല്ലും ചേർന്ന് നടത്തുന്നത്. ഈ കോഴ്സിൽ പ്രവേശനം ലഭിക്കുന്നവരുടെ പഠന കാലയളവിലെ ഭക്ഷണം, ഫീസ്, താമസം എന്നിവ സൗജന്യമായിരിക്കും. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമാണ് (റസിഡൻഷ്യൽ) സംഘടിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിലെന്ന പോലെ തന്നെ വിദേശത്തും തൊഴിൽ സാധ്യതകൾ ഉയർന്നു വരുന്നതും നൈപുണ്യമുള്ള മാനവവിഭവശേഷി ആവശ്യമായതുമായ മേഖലകൾ കേന്ദ്രീകരിച്ചാണ് റസിഡൻഷ്യൽ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.

സിസിടിവി,ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സുകളാണ് രണ്ട് സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്നത്. ഈ സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലേക്ക് (റസിഡൻഷ്യൽ) ഇപ്പോള്‍ അപേക്ഷിക്കാം.

യോഗത്യയും പ്രായ പരിധിയും

യോഗ്യത : പ്ലസ് ടു/ഐ ടി ഐ/ഐ ടി സി/ഡിപ്ലോമ/വയർമെൻ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് നാല് ആഴ്ചയും സി സി ടി വി ടെക്നീഷ്യൻ കോഴ്സിന് മൂന്ന് ആഴ്ചയുമാണ് കാലാവധി.

പ്രായപരിധി: 18-45 (01/03/2026 അടിസ്ഥാനമാക്കി).

അപേക്ഷകരില്‍ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും അഭിമുഖത്തിന് ക്ഷണിക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കോഴ്സിലേക്കുള്ള തെരഞ്ഞെടുപ്പ്.

തിരുവനന്തപുരം കൈമനത്തുള്ള ബിഎസ്എൻഎല്ലിന്റെ ട്രെയിനിങ് സെന്ററിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക്  കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾ നോർക്ക റൂട്ട്സ് വഹിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2026 ഫെബ്രുവരി 28 നകം .

അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

കൂടുതൽ വിവരങ്ങൾക്ക്: 0471 2770531, 539 ,566 എന്നീ ഫോൺ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്)  ബന്ധപ്പെടാവുന്നതാണ്. 

Education News: NORKA Roots and BSNL offer free skill training in CCTV and Optical fibre Technician courses for overseas jobs. Apply before February 28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

ചോളം കഴിച്ച് ദിവസം തുടങ്ങാം; ആരോ​ഗ്യം നിറയേ

സ്വര്‍ണവില കുതിക്കാന്‍ കാരണമെന്ത്?; വിശദീകരിച്ച് ധനമന്ത്രി

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 911 ഒഴിവുകൾ; 1,42,400 രൂപ വരെ ശമ്പളം

നിര്‍ബന്ധിത മതപരിവര്‍ത്തനം: ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

SCROLL FOR NEXT