Northeast Frontier Railway Invites Applications for 6,777 Apprentice Posts. @trainwalebhaiya
Career

ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ

Northeast Frontier Railway Invites Applications for 6,777 Apprentice Posts.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നോർത്ത് ഫ്രണ്ടിയർ റെയിൽവേ (NFR) അപ്രന്റിസ് നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി ആകെ 6,777 ഒഴിവുകളാണ് ഉള്ളത്. ഐടിഐ (NCVT/SCVT) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭിക്കാൻ മികച്ച അവസരമാണിത്. ബിഹാർ,ആസാം,വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് ഒഴിവുകൾ. 15 വയസ് മുതൽ 24 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകൾ ജൂലൈ 20 മുതൽ ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (കുറഞ്ഞത് 50% മാർക്ക്) വിജയിച്ചിരിക്കണം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 50% മാർക്ക് നിർബന്ധമല്ല.)

  • ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി /റേഡിയോളജി) ട്രേഡുകൾക്ക് പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 50% മാർക്കോടെ വിജയിച്ചിരിക്കണം.

പ്രധാന ട്രേഡുകൾ

ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, പ്ലംബർ, കാർപെന്റർ, വയർമാൻ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, കോപ്പ (COPA), പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, കംപ്യുട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) തുടങ്ങി നിരവധി ട്രേഡുകളിലാണ് പരിശീലന അവസരങ്ങൾ.

സ്റ്റൈപെൻഡ്

തെരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുമാർക്ക് അപ്രന്റിസ് ആക്ട്, 1961 പ്രകാരമുള്ള നിബന്ധനകൾ അനുസരിച്ച് സ്റ്റൈപെൻഡ് ലഭിക്കും . നിലവിലെ നിരക്കുകൾ പ്രകാരം പ്രതിമാസം ഏകദേശം 9,000 മുതൽ 12,300 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിശീലന കാലാവധി

മിക്ക ട്രേഡുകൾക്കും ഒരു വർഷം പരിശീലനമാണ്. ചില പ്രത്യേക ട്രേഡുകൾക്ക് ആറ് മാസം മുതൽ ഒരു വർഷവും മൂന്ന് മാസവും വരെ പരിശീലന കാലാവധിയുണ്ട്.

റെയിൽവേയിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന ഐടിഐ വിദ്യാർഥികൾക്ക് മികച്ച അവസരമാണ് ഈ വിജ്ഞാപനം. ഒഴിവുകളുടെ എണ്ണം ഭരണപരമായ ആവശ്യങ്ങൾക്കനുസരിച്ച് വർധിക്കുകയോ കുറയുകയോ ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://app.nfr-recruitment.in/assets/forms/NFR_Apprentice.pdf

Northeast Frontier Railway Invites Applications for 6,777 Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ അവസരം; ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ ഒഴിവുകൾ

HLL Lifecare: മാനേജർ തസ്തികയിൽ നിയമനം നേടാം, ശമ്പളം 70,000 രൂപ വരെ

'മണി മ്യൂള്‍' അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി, ഹര്‍ജിക്കാരിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

ഇനി പവര്‍ ബാങ്ക് വേണ്ട, മികച്ച ബാറ്ററി; റെഡ്മി നോട്ട് 17 പ്രോയുടെ ഫീച്ചറുകള്‍ അറിയാം