നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റി (NPS ട്രസ്റ്റ്)ൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ്,സീനിയർ എക്സിക്യൂട്ടീവ്,അനലിസ്റ്റ്, സീനിയർ അനലിസ്റ്റ്, എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
വിജ്ഞാപന പ്രകാരം നാല് തസ്തികകളിലുമായി 15 ഒഴിവുകളാണ് ഉള്ളത്. എൻപിഎസ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കാനുള്ളത്. ഇമെയിൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
എക്സിക്യൂട്ടീവ് തസ്തികയിൽ മൂന്ന് വിഭാഗങ്ങളിലും സീനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ അഞ്ച് വിഭാഗങ്ങളിലും അനലിസ്റ്റ് തസ്തികയിൽ രണ്ട് വിഭാഗങ്ങളിലും സീനിയർ അനലിസ്റ്റ് തസ്തികയിൽ നാല് വിഭാഗങ്ങളിലുമായാണ് ഒഴിവുകൾ ഉള്ളത്.
ബിസിഎ, ബിടെക്, ബിഇ, എൽഎൽബി, എംകോം, എംബിഎ, പിജിഡിഎം തുടങ്ങിയ യോഗ്യതകളും നിർദ്ദിഷ്ട പ്രവൃത്തി പരിചയവുമുള്ളവർക്ക് തസ്തികൾ അനുസരിച്ച് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 29 ആണ്.
എക്സിക്യൂട്ടീവ്: 23-35 വയസ്സ്
അനലിസ്റ്റ്: 23-35 വയസ്സ്
സീനിയർ എക്സിക്യൂട്ടീവ് : 25-40 വയസ്സ്
സീനിയർ അനലിസ്റ്റ്: 25-40 വയസ്സ്
എക്സിക്യൂട്ടീവ്: കുറഞ്ഞത് 60% മാർക്കോടെ ബിരുദം അഭികാമ്യം: സിഎ (ഇന്റർ) / എംബിഎ / പിജിഡിഎം / എം.കോം / എൽഎൽബി.
സീനിയർ എക്സിക്യൂട്ടീവ്: 60% മാർക്കോടെ ബിരുദം / ബിരുദാനന്തര ബിരുദം / ബിടെക് / എംസിഎ / എംബിഎ ( തസ്തിക അനുസരിച്ച് ) ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3-5 വർഷത്തെ പരിചയം.
അനലിസ്റ്റ്: സിഎ / എംബിഎ / പിജിഡിഎം / എം.കോം / സിഎഫ്എ / എഫ്ആർഎം.
സീനിയർ അനലിസ്റ്റ്: സിഎ / എംബിഎ / പിജിഡിഎം / എം.കോം / സിഎഫ്എ / എഫ്ആർഎം.
പെൻഷൻ / ഫിനാൻസ് മേഖലയിൽ മൂന്ന് വർഷത്തെ യോഗ്യതാനന്തര പരിചയം
എക്സിക്യൂട്ടീവ്: 70,000 രൂപ
സീനിയർ എക്സിക്യൂട്ടീവ്: 80,000 രൂപ
അനലിസ്റ്റ്: 1,00,000 രൂപ
സീനിയർ അനലിസ്റ്റ്: 1,50,000 രൂപ
എക്സിക്യൂട്ടീവ്,സീനിയർ എക്സിക്യൂട്ടീവ്,അനലിസ്റ്റ്, സീനിയർ അനലിസ്റ്റ്, എന്നീ തസ്തികകളിലെ നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ആവശ്യകത അനുസരിച്ച് ഓരോ വർഷം വീതം രണ്ട് വർഷം കൂടി ഇത് നീട്ടാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 29
ഇ മെയിൽ ആയി വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇമെയിൽ വിലാസം dept-hrd@npstrust.org.in
അപേക്ഷകർ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് മുമ്പ്, പൂരിപ്പിച്ച അപേക്ഷാ ഫോം ( വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നതുപോലെ), വിജ്ഞാപനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം dept-hrd@npstrust.org.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇമെയിലിൽ സബ്ജക്ടിൽ “Recruitment of Staff (<Name of the Post & Department>) on Contract Basis” . ഈ രീതിയിൽ രേഖപ്പെടുത്തണം.
അപേക്ഷ ഫോം ലഭിക്കുന്നതിനും വിജ്ഞാപനം വായിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates