NRL GET Recruitment 2025,98 Vacancies Announced NRL
Career

15 മുതൽ 18 ലക്ഷം രൂപ വരെ ശമ്പളം; മുൻപരിചയം വേണ്ട, നുമലിഗഡ് റിഫൈനറി ലിമിറ്റഡിൽ അവസരം

നിയമനം ലഭിക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനമായിരിക്കും. ഈ കാലയളവിൽ എഞ്ചിനീയർ ട്രെയിനികൾക്ക് പ്രതിമാസം 50,000 രൂപയും അസിസ്റ്റന്റ് ഓഫീസർ ട്രെയിനികൾക്ക് പ്രതിമാസം 40,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

പൊതുമേഖലാ സ്ഥാപനമായ നുമലിഗഡ് റിഫൈനറി ലിമിറ്റഡിൽ (എൻ‌ ആർ‌ എൽ) അവസരം. ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണ് എൻ‌ ആർ‌ എൽ. അത് കൊണ്ട് തന്നെ നിയമം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി (ജിഇടി), അസിസ്റ്റന്റ് ഓഫീസർ ട്രെയിനി (എഒടി) എന്നീ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. 98 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയിൽ അപേക്ഷിക്കാൻ സിവിൽ,മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ,മെറ്റലർജി,കെമിക്കൽ,കമ്പ്യൂട്ടർ സയൻസ് എന്നി വിഭാഗങ്ങളിൽ ബിരുദം ആവശ്യമാണ്. AICTE/UGC അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിരിക്കണം.

അസിസ്റ്റന്റ് ഓഫീസർ ട്രെയിനി തസ്തികയിൽ 6 ഒഴിവുകളാണ് ഉള്ളത്. നെറ്റ്/ഗേറ്റ് യോഗ്യതയും ഒന്നാം ക്ലാസോടെ അംഗികൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഈ തസ്തികകളിലൊന്നും മുൻ പരിചയം ആവശ്യമില്ല. പ്രായപരിധി എല്ലാ ഉദ്യോഗാർത്ഥികൾക്കും 30 വയസ്സാണ്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും.

നിയമനം ലഭിക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനമായിരിക്കും. ഈ കാലയളവിൽ എഞ്ചിനീയർ ട്രെയിനികൾക്ക് പ്രതിമാസം 50,000 രൂപയും അസിസ്റ്റന്റ് ഓഫീസർ ട്രെയിനികൾക്ക് പ്രതിമാസം 40,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓഫീസർ ഗ്രേഡിൽ ഉൾപ്പെടുത്തും.

എഞ്ചിനീയർ ട്രെയിനികൾക്ക് ഗ്രേഡ് E-2 ശമ്പള സ്കെയിൽ 50,000 മുതൽ 1,60,000 രൂപ വരെയും. അസിസ്റ്റന്റ് ഓഫീസർക്ക് ഗ്രേഡ് E-1 ശമ്പള സ്കെയിൽ 40,000 – 1,40,000 രൂപ വരെ ശമ്പളം ലഭിക്കും. ഒരു ഗ്രേഡ് E-1 ഓഫീസർക്ക് പ്രതിവർഷം 18.79 ലക്ഷവും E-1 ഓഫീസർക്ക് പ്രതിവർഷം 15.34 ലക്ഷം വരെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ മറ്റു അനുകൂല്യങ്ങളും ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), അഭിമുഖം എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. അപേക്ഷ ഫീസ്, തരം തിരിച്ചുള്ള ഒഴിവുകൾ എന്നിവ പരിശോധിക്കാൻ സന്ദർശിക്കുക https://www.nrl.co.in/.

Job news: NRL GET Recruitment 2025,98 Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT