NTPC Jobs 2026,40 Finance Posts for CA and CMA Professionals. AI IMAGE
Career

NTPC-ൽ ജോലി നേടാം; 40 ഒഴിവുകൾ, ശമ്പളം 2.20 ലക്ഷം രൂപ

യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഡിസംബർ 3 വൈകിട്ട് ആറുമണി വരെ അപേക്ഷകൾ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡിൽ മാനേജർ (ഫിനാൻസ്), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 40 ഒഴിവുകളാണുള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഡിസംബർ 3 വൈകിട്ട് ആറുമണി വരെ അപേക്ഷകൾ സമർപ്പിക്കാം.

യോഗ്യതയും പ്രവൃത്തിപരിചയവും

  • ചാർട്ടേഡ് അക്കൗണ്ടന്റ് (CA) അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA, മുമ്പ് ICWA) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

  • അക്കൗണ്ട്സ്, ഫിനാൻസ്, ഇന്റേണൽ ഓഡിറ്റ് മേഖലകളിൽ യോഗ്യത നേടിയശേഷമുള്ള എക്സിക്യൂട്ടീവ് തലത്തിലുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് 12 വർഷവും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 10 വർഷവും പ്രവൃത്തിപരിചയം വേണം.

  • മാനേജർ തസ്തികയിലേക്ക് പരമാവധി 42 വയസും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 40 വയസുമാണ് പ്രായപരിധി.

  • സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധിയിളവുകൾ ലഭിക്കും.

ശമ്പളവും അപേക്ഷാഫീസും

മാനേജർ തസ്തികയിൽ ഇ5 ഗ്രേഡിൽ 80,000–2,20,000 രൂപയും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഇ4 ഗ്രേഡിൽ 70,000–2,00,000 രൂപയുമാണ് ശമ്പള സ്കെയിൽ.

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർ 500 രൂപ അപേക്ഷാഫീസ്.

പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ, മുൻ സൈനികർ, വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്ത ശേഷം എഴുത്തുപരീക്ഷ അല്ലെങ്കിൽ കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://careers.ntpc.co.in/recruitment/pdf_viewer.php

NTPC Jobs 2026,40 Finance Posts for CA and CMA Professionals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎം ഓഫീസ് പച്ചപ്പെയിന്റ് അടിച്ച് വികൃതമാക്കി; ഷുക്കൂര്‍ വധം ദൗര്‍ഭാഗ്യകരം'; സംഭവം വിവരിച്ച് പി ജയരാജന്‍

'ഇത് ഇക്കയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാ, അല്ലാതെ ഇങ്ങനെ ഒന്നും വരാൻ വഴിയില്ല'; റീലിൽ ഒന്നിച്ച് മമ്മൂട്ടിയും ദുൽഖറും ആഘോഷമാക്കി ആരാധകർ

'ഇയാള്‍ക്ക് തൊടാതെ സംസാരിച്ചൂടേ?'; മിഷ്‌കിന്‍ കീര്‍ത്തി സുരേഷിനോട് അപമര്യാദയായി പെരുമാറിയോ? വൈറലായി വിഡിയോ

എതിർ താരത്തിന്റെ കിക്ക് കൊണ്ടത് തലയ്ക്ക്; അർജന്റീന യുവ താരത്തിന് ദാരുണാന്ത്യം

ആലപ്പുഴ ബീച്ച് ടൂറിസം വികസന പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി