ODEPC Kerala Free Recruitment for Nurses in Belgium  AI Image/chat gpt
Career

നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രതിമാസം 2000 യൂറോ ( 2,10,000 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26 ജനുവരി 2026.

സമകാലിക മലയാളം ഡെസ്ക്

യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സ് ആകാൻ അവസരം. കേരള സർക്കാർ ഏജൻസിയായ ഒഡേപെക് (ODEPC) വഴിയാണ് സൗജന്യ റിക്രൂട്മെന്റ് നടത്തുന്നത്. അകെ 60 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രതിമാസം 2000 യൂറോ ( 2,10,000 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26 ജനുവരി 2026.

യോഗ്യതാ മാനദണ്ഡങ്ങൾ:

  1. ബി എസ് സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം

  2. കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയം

  3. പ്രായപരിധി: 35 വയസ്സ്

  4. ഇംഗ്ലീഷ് പ്രാവീണ്യം: ഐ ഇ എൽ ടി എസിന് 6.0 അല്ലെങ്കിൽ ഒ ഇ ടി 'സി' ഗ്രേഡ്

  • തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂലൈ മുതൽ ഡിസംബർ 2026 വരെ 6 മാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം ലഭിക്കും.

  • പരിശീലന കാലയളവിൽ 15,000 രൂപ പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും. ഈ കാലയളവിൽ താമസം സൗജന്യമാണ്, ഭക്ഷണച്ചെലവ് ഉദ്യോഗാർത്ഥി സ്വന്തമായി വഹിക്കണം.

  • പരിശീലനത്തിന് മുൻപ് 30,000 രൂപ സുരക്ഷാ നിക്ഷേപമായി വാങ്ങുകയും ബെൽജിയത്തിലേക്കുള്ള യാത്രയ്ക്കുമുമ്പ് തിരിച്ചു നൽകുകയും ചെയ്യും.

  • പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അടുത്ത വർഷം ജനുവരിയിൽ ബെൽജിയയിൽ നിയമനം ലഭിക്കും.

  • വിസയും എയർടിക്കറ്റും കമ്പനി നൽകും.

  • ബെൽജിയത്തിൽ ഉദ്യോഗാർത്ഥികൾ ഒരു വർഷത്തെ നഴ്‌സിങ് പ്രോഗ്രാമിൽ പങ്കെടുത്ത് നഴ്‌സിങ് അസിസ്റ്റന്റായി പ്രവർത്തിക്കണം. ഇതിലൂടെ അന്താരാഷ്ട്ര പരിചയം, പ്രൊഫഷണൽ പരിശീലനം എന്നിവ ലഭിക്കും.

അപേക്ഷാ പ്രക്രിയ

ഉദ്യോഗാർത്ഥികൾ തങ്ങളുടെ സിവി, പാസ്പോർട്ട് കോപ്പി , IELTS/OET സ്കോർഷീറ്റ്, ഡിപ്ലോമ/ഡിഗ്രി സർട്ടിഫിക്കറ്റ് aurora@odepc.in എന്ന ഇമെയിലിൽ “Aurora-2026” എന്ന് സബ്ജെക്ട് നൽകി അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്കും ശമ്പളഘടന അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക.

https://odepc.kerala.gov.in/job/free-recruitment-of-nurses-to-belgium

Job news: Opportunity to become a nurse in Belgium. Free recruitment is being conducted through ODEPC, a Kerala government agency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

ഭക്തര്‍ക്ക് സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി

നല്ല ഉറക്കത്തിന് ​ഗീ മിൽക്ക്, സിംപിൾ റെസിപ്പി

പരസ്യമായി അപമാനിച്ചു; അതിജീവിതയുടെ അഭിഭാഷക ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍

SCROLL FOR NEXT