ODEPC Recruitment 2026 5 Civil Site Supervisor Vacancies in UAE 
Career

ഗൾഫിൽ സിവിൽ സൈറ്റ് സൂപ്പർവൈസറാകാം; 1.31 ലക്ഷം വരെ ശമ്പളം,സൗജന്യ നിയമനം, ഉടൻ അപേക്ഷിക്കൂ

പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക് വിദേശത്ത് മികച്ച ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയും ജോലി നേടാനുള്ള അവസരമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

യു.എ.ഇയിൽ സിവിൽ സൈറ്റ് സൂപ്പർവൈസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ODEPC) മുഖേനയാണ് നിയമനം നടത്തുന്നത്. പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക് വിദേശത്ത് മികച്ച ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയും ജോലി നേടാനുള്ള അവസരമാണിത്.

തസ്തിക: സിവിൽ സൈറ്റ് സൂപ്പർവൈസർ .

ഒഴിവുകൾ: 5

ശമ്പളം: AED 3,000 മുതൽ AED 5,000 വരെ (ഏകദേശം 78,700 രൂപ മുതൽ 1.31 ലക്ഷം രൂപ വരെ)

വിദ്യാഭ്യാസ യോഗ്യത

  • പത്താം ക്ലാസ് പാസായിരിക്കണം.

  • ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

പ്രവൃത്തി പരിചയം

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

പ്രായപരിധി

  • 40 വയസ്സിൽ താഴെ

മറ്റ് ആനുകൂല്യങ്ങൾ

  • 2 വർഷത്തെ തൊഴിൽ കരാർ

  • പ്രതിദിനം 9 മണിക്കൂർ ജോലി (1 മണിക്കൂർ വിശ്രമസമയം ഉൾപ്പെടെ)

  • ആവശ്യമായാൽ പ്രതിദിനം 4 മണിക്കൂർ വരെ ഓവർടൈം ചെയ്യാം

  • സൗജന്യ താമസ,യാത്രാ സൗകര്യം

  • പ്രതിമാസം 7860 രൂപ ഭക്ഷണ അലവൻസ്

  • മെഡിക്കൽ ഇൻഷുറൻസ്

  • വർക്കേഴ്സ് കോപൻസേഷൻ (Workers' Compensation) പരിരക്ഷ

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ സിവി (CV), പാസ്‌പോർട്ട്, എല്ലാ സർട്ടിഫിക്കറ്റുകൾ എന്നിവ "Site Supervisor" എന്ന് സബ്ജക്ട് ലൈനിൽ എഴുതി 2026 ജൂലൈ 25-നോ അതിന് മുൻപോ ആയി jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്..

https://odepc.kerala.gov.in/job/site-supervisors-to-uae

ODEPC Recruitment 2026 5 Civil Site Supervisor Vacancies in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

'ഓപ്പറേഷന്‍ പാര്‍പ്പിടം'; തദ്ദേശ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്

ITI യോഗ്യതയുണ്ടോ?, യു.എ.ഇയിൽ ജോലി നേടാം; സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ ഒഴിവുകൾ

ആരാണ് ജോജു പറഞ്ഞ നടനും ഭാര്യയും? ഈ താരദമ്പതിമാരെന്ന് സോഷ്യല്‍ മീഡിയ; എല്ലാവരേയും സംശയ നിഴലിലാക്കരുതെന്ന് ആരാധകര്‍

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്