Online Registration Begins for RTI Act 2005 Certificate Course  special arrangement
Career

വിവരാവകാശ നിയമം പഠിക്കാൻ അവസരം, ഓണ്‍ലൈന്‍ കോഴ്സിന് രജിസ്ട്രേഷന്‍ തുടങ്ങി

ഈ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ പൗരന്മാർക്കും, വിദ്യാർത്ഥികൾക്കും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഈ നിയമത്തെപറ്റി പഠിക്കാൻ അവസരമൊരുക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഡെസ്ക്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ എം ജി) സംഘടിപ്പിക്കുന്ന 'വിവരാവകാശ നിയമം 2005' ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ജനങ്ങളെ ശാക്തീകരിച്ച് ഭരണ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി കൊണ്ട് വന്നതാണ് വിവരാവകാശ നിയമം 2005.

ഈ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ പൗരന്മാർക്കും, വിദ്യാർത്ഥികൾക്കും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഈ നിയമത്തെപറ്റി പഠിക്കാൻ അവസരമൊരുക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

ഈ കോഴ്സ് മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമായതിനാൽ കൂടുതൽ ആളുകൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. 16 വയസ്സ് കഴിഞ്ഞ ഏതൊരു പൗരനും രജിസ്റ്റർ ചെയ്യാവുന്ന ഈ കോഴ്സ് അടിസ്ഥാനപരമായും പ്രായോഗികമായും ആർ.ടി.ഐ നിയമത്തെക്കുറിച്ചുള്ള അറിവ് നൽകുന്നതാണ്.

താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബർ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ ക്ലാസുകൾ ഡിസംബർ 15 മുതൽ ആരംഭിക്കും. കോഴ്സിന്റെ വിശദമായ പഠനവിഷയങ്ങൾ, ക്ലാസ് സമയക്രമം, സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ എന്നിവയും പോർട്ടലിൽ ലഭ്യമാണ്. വിവരാവകാശ നിയമത്തെക്കുറിച്ച് കൂടുതൽ അറിവ് നേടാനാഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണെന്ന് അധികൃതർ വ്യക്തമാക്കി.

Career news: Online Registration Begins for RTI Act 2005 Certificate Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'സൈനിക നടപടിക്ക് ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍!

പത്താംക്ലാസ്, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സീമ ബല്ലിൽ 1060 ഒഴിവുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം

SCROLL FOR NEXT