Plus Two Pass Women Can Apply for Caretaker Vacancy in Thiruvananthapuram. 
Career

വനിതകൾക്ക് തൊഴിൽ അവസരം; മഹിളാ സമഖ്യ സൊസൈറ്റിയിൽ നിയമനം

പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് 25 വയസ് പൂർത്തിയായിരിക്കണം. 30 മുതൽ 40 വയസ് വരെയുള്ളവർക്ക് മുൻഗണന ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ജില്ലയിലെ ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കെയർ ടേക്കർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് നിയമനം. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് 25 വയസ് പൂർത്തിയായിരിക്കണം. 30 മുതൽ 40 വയസ് വരെയുള്ളവർക്ക് മുൻഗണന ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഇന്റർവ്യൂ ജൂൺ 30-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ (എസ്.ബി.ഐ ഹെഡ് ഓഫീസിന് എതിർവശം) നടക്കും. കൂടുതൽ വിവരങ്ങൾക്ക് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471-2348666.

Plus Two Pass Women Can Apply for Caretaker Vacancy in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

ബയോടെക്നോളജിയിൽ കരിയർ സെറ്റ് ആക്കണോ ? രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണം, കാരണങ്ങൾ ഇതാ...

തടി കുറയ്ക്കാൻ തുളസിച്ചായ, ശീലമാക്കിയാൽ ഫലം ഉറപ്പ്

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വില്ലേജ് ഓഫീസര്‍ ഒളിവില്‍ പോയി; 16 വര്‍ഷത്തിന് ശേഷം പിടികൂടി ജയില്‍ അടച്ച് വിജിലന്‍സ്

'പവൻ സാർ വിളിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കില്ല, ഞാൻ അവിടെ ഉണ്ടാകും'; 'ഒജി 2'വിനെക്കുറിച്ച് അർജുൻ ദാസ്