ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) 178 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെയിൽസ് & മാർക്കറ്റിങ്, കോഓർഡിനേഷൻ സെൽ, മീഡിയ, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ തുടങ്ങിയ 44 തസ്തികകളിൽ ആണ് ഒഴിവുകൾ. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.
ജനറൽ മാനേജർ – 3
ഡെപ്യൂട്ടി ജനറൽ മാനേജർ – 6
മാനേജർ – 6
ഡെപ്യൂട്ടി മാനേജർ – 4
അസിസ്റ്റന്റ് മാനേജർ – 31
സീനിയർ എക്സിക്യൂട്ടീവ് – 61
സീനിയർ മാർക്കറ്റിംഗ് ഓഫീസർ – 15
സീനിയർ ഫർമസിസ്റ്റ് – 6
എക്സിക്യൂട്ടീവ് – 10
മാർക്കറ്റിംഗ് ഓഫീസർ – 30
ഫർമസിസ്റ്റ് – 6
തസ്തിക അനുസരിച്ച് യോഗ്യതയിൽ വ്യത്യാസമുണ്ട്. Graduation, B.Pharma, M.Pharma, B.Sc, BVSc & AH, B.Com, M.Com, B.Tech, M.Tech, MCA, LLB, Mass Communication/Journalism തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
മിക്ക തസ്തികകൾക്കും ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം നിർബന്ധമാണ്. പ്രവൃത്തിപരിചയം തസ്തിക അനുസരിച്ച് 1 വർഷം മുതൽ 18 വർഷം വരെ ആവശ്യമാണ്.
തസ്തിക അനുസരിച്ച് അപേക്ഷകന്റെ പ്രായത്തിലും വ്യത്യാസമുണ്ട്. സാധാരണ തസ്തികകൾക്ക് 30 വയസ് വരെയും ഉയർന്ന തസ്തികകളിൽ 55 വയസ് വരെയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് 32,500 മുതൽ 1,58,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപയാണ്.
ഈ റിക്രൂട്ട്മെന്റിന് ഓൺലൈൻ ആയി അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷ ഫോമിനൊപ്പം പ്രായം തെളിയിക്കുന്ന രേഖ,വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ ചേർത്ത് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
CEO, PMBI
B-500, Tower B, 5th Floor
World Trade Centre, Nauroji Nagar
New Delhi – 110029
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates