Prasar Bharati Marketing Executive Recruitment 2026 Announced  @prasarbharati
Career

പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകൾ; കേരളത്തിലും അവസരം !

പ്രാഥമികമായി രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസാർ ഭാരതി മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 20 ഒഴിവുകൾ ആണുള്ളത്. കേരളത്തിലും ഒഴിവുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.

തസ്തിക: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ആകെ ഒഴിവുകൾ: 20 ഒഴിവുകൾ.

കേരളത്തിൽ ആകാശവാണി കൊച്ചിയിൽ ഒരു ഒഴിവുണ്ട്.

പ്രായപരിധി: അപേക്ഷിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സിൽ താഴെ ആയിരിക്കണം.

കരാർ കാലാവധി: പ്രാഥമികമായി രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകാം.

ശമ്പളം: പ്രതിമാസം 35,000 മുതൽ 42,000 രൂപ വരെയാണ്. മെട്രോ നഗരങ്ങളിൽ 35,000 മുതൽ 50,000 രൂപ വരെയും ലഭിക്കാം.

യോഗ്യതകൾ

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഉള്ള MBA / MBA (Marketing) / PG Diploma (Management/Marketing).

  • ഡയറക്ട് സെയിൽസ് (Direct Sales) മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. മീഡിയ സെയിൽസ് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

  • ഇംഗ്ലീഷ് ഭാഷയിൽ മികച്ച ഒഴുക്കോടെ സംസാരിക്കാൻ കഴിയണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നത് അധിക യോഗ്യതയായി കണക്കാക്കും.

  • മാധ്യമ രംഗത്തെയും കോർപ്പറേറ്റ് മേഖലയിലെയും മുതിർന്ന വ്യക്തികളുമായി (Senior Industry Leaders) മികച്ച രീതിയിൽ ഇടപഴകാനും ബിസിനസ്സ് ചർച്ചകൾ നടത്താനുമുള്ള പ്രൊഫഷണൽ പെരുമാറ്റശൈലി ഉണ്ടായിരിക്കണം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ prasarbharati.org എന്ന ഔദ്യോഗിക വെബ്‌ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://prasarbharati.gov.in/wp-content/uploads/2026/09/NIA-ME-1.pdf

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://avedan.prasarbharati.org/Home/Login

Prasar Bharati, India’s public service broadcaster, has invited applications for 20 Marketing Executive vacancies, including opportunities in Kerala. Interested and eligible candidates can apply online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

'അതിന് മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല, ​ഗംഭീര കഥാപാത്രമാണത്'; അച്ഛന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ഷോബി

'ഭക്തന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ', അഷ്ടദ്രവ്യ മഹാ​ഗണപതി ഹോമത്തിന്റെ പ്രാധാന്യമെന്ത്?; എട്ട് പ്രത്യേക ദ്രവ്യങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?

മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ; കൊല്ലപ്പെട്ടവരുമായി രണ്ടുമാസത്തെ പരിചയമെന്ന് മൊഴി