PSC has invited applications for the post of ECG Technician Grade II in the Health Department. AI IMAGE
Career

KPSC: ആരോഗ്യവകുപ്പിൽ ഇ സി ജി ടെക്നീഷ്യൻ ഒഴിവുകൾ; ശമ്പളം 60,700 രൂപ വരെ

എസ്.എസ്.എൽ.സി യോഗ്യതയ്ക്കൊപ്പം ഇ.സി.ജി, ഓഡിയോമെട്രിക് ടെക്നോളജി എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. എസ്എസ്എൽസി യോഗ്യതയ്ക്കൊപ്പം ഇസിജി, ഓഡിയോമെട്രിക് ടെക്നോളജി എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 16 വരെ സമർപ്പിക്കാം.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: കേരള സർക്കാർ ആരോഗ്യവകുപ്പ്

  • തസ്തിക: ഇ.സി.ജി ടെക്നീഷ്യൻ ഗ്രേഡ് II

  • കാറ്റഗറി നമ്പർ: 179/2026

  • ഒഴിവുകൾ: 2

  • നിയമനരീതി: നേരിട്ടുള്ള നിയമനം

  • ശമ്പളം: 26,500–60,700 രൂപ

  • അപേക്ഷാ രീതി: ഓൺലൈൻ

  • അവസാന തീയതി: 16 ഡിസംബർ 2026

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.

  1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  2. ഇ.സി.ജി, ഓഡിയോമെട്രിക് ടെക്നോളജി എന്നിവയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (VHSE).

പ്രായപരിധി

അപേക്ഷകർക്ക് 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. 1986 ജനുവരി 2 മുതൽ 2008 ജനുവരി 1 വരെ ജനിച്ചവർക്ക് അപേക്ഷിക്കാം. മറ്റ് പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in സന്ദർശിക്കുക. വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2026-11/noti-179-26.pdf

The Kerala Public Service Commission (PSC) has invited applications for the post of ECG Technician Grade II in the Health Department of the Government of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി തർക്കം; കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ രണ്ട് പൊലീസുകാർക്കും മർദ്ദനം

ചെറുപുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കരുത്തേകാൻ എട്ട് കോടി രൂപയുടെ ടൂറിസം പദ്ധതി; തേജസ്വിനി പുഴയോരത്തെ ഭൂമി സർവ്വേ പൂർത്തിയായി

'സത്യസായിബാബ വിളിച്ചതു കൊണ്ടാണ് പുട്ടപര്‍ത്തിയില്‍ എത്താന്‍ കഴിഞ്ഞത്'; ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലെന്ന് മുഖ്യമന്ത്രി

'സമനില' തെറ്റിച്ചു 'ഫൈനല്‍'... ഇന്ത്യ ഇനി 6 ടെസ്റ്റും ജയിക്കണം!