IIFCL Projects Limited (IPL) Invites Applications for Independent Consultant Posts  IIFCL
Career

ഐപിഎല്ലിൽ ഇൻഡിപെൻഡ​ന്റ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു, ശമ്പളം 3,30,000 രൂപ വരെ

വിവിധ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും, സ്വകാര്യ ഡെവലപ്പർമാർക്കും സാമ്പത്തിക, അടിസ്ഥാന സൗകര്യ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഐപിഎൽ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യാ ഗവൺമെന്റ് എന്റർപ്രൈസായ ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിന്റെ (ഐഐഎഫ്‌സിഎൽ-iifcl) ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഐഐഎഫ്‌സിഎൽ പ്രോജക്ട്സ് ലിമിറ്റഡ് (ഐപിഎൽ) ഇൻഡിപെൻഡ​ന്റ് കൺസൾട്ടന്റുമാരെ (IC) നിയമിക്കുന്നു.

വിവിധ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും, സ്വകാര്യ ഡെവലപ്പർമാർക്കും സാമ്പത്തിക, അടിസ്ഥാന സൗകര്യ ഉപദേശക സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഐപിഎൽ (IPL).

അടിസ്ഥാന സൗകര്യവികസനം, കപ്പാസിറ്റിഡെവലപ്മെ​ന്റ്, വൈദുതി, ടൂറിസം, ഖരമാലിന്യ സംസ്കരണം തുടങങി വിവിധമേഖലകളിൽ ഐ പി എൽ കമ്പനി സേവനം നൽകുന്നു.

ഈ മേഖലകളിൽ സേവനം നൽകുന്നതിനായി അടിസ്ഥാന സൗകര്യ മേഖലയിൽ ആവശ്യമായ പരിചയമുള്ള യോഗ്യരായ വ്യക്തികളിൽ നിന്ന് ഐപി എൽ ( IPL) അപേക്ഷ ക്ഷണിച്ചു. ഇൻഡിപെൻഡ​ന്റ് കൺസൾട്ടന്റുമാർ ഐസി ഡൽഹിയിലെ ഹെഡ് ഓഫീസിലോ ഐ പിൽ ( IPL) പ്രവർത്തിക്കുന്നതോ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതോ ആയ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതിനായി നിയമിക്കപ്പെടും.

കേരളത്തിലും നിരവധി പദ്ധതികളുമായി ഈ കമ്പനി സഹകരിച്ചിട്ടുണ്ട്.

കൺസൾട്ടന്റ് ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, സീനിയർ കൺസൾട്ടന്റ് എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള 27 കൺസൾട്ടന്റ് തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്. എത്ര ഒഴിവുകളാണ് ഉള്ളത് എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഐസി കോഡ് തിരിച്ചുള്ള , ഫിനാൻസ്, മാനേജ്മെന്റ്, എഞ്ചിനീയറിങ്, പ്ലാനിങ്, ഇക്കണോമിക്സ്, നിയമം, ആർക്കിടെക്ചർ എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം / പ്രൊഫഷണൽ യോഗ്യതകൾ എന്നിങ്ങളെയുള്ള യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലും മുഴുവൻ സമയ അടിസ്ഥാനത്തിലുമായിരിക്കും നിയമനം, ഈ കാലയളവിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റ് ജോലികൾ ഏറ്റെടുക്കാൻ അനുവാദമുണ്ടാകില്ല.

കൺസൾട്ടന്റുമാരെ രണ്ട് വർഷത്തെ നിശ്ചിത കാലയളവിലേക്ക് നിയമിക്കും, ഓരോ വർഷം വീതം മൂന്ന് തവണ വീതം നിയമനം നീട്ടി നൽകാം. ഇങ്ങനെ ആകെ അഞ്ച് വർഷത്തമായിരിക്കും പരമാവധി നിയമന കാലാവധി.

കൺസൾട്ടന്റ് (ഗ്രേഡ് I)

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ മൂന്ന്മുതൽ എട്ട് വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഉയർന്ന പ്രായപരിധി 45 വയസ്സ് (31.12.2025ൽ)

ശമ്പളം 80,000 - 1,45,000 രൂപ പ്രതിമാസം

കൺസൾട്ടന്റ് (ഗ്രേഡ് II)

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ എട്ട് മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഉയർന്ന പ്രായപരിധി 50 വയസ്സ് (31.12.2025ൽ)

ശമ്പളം 1,45,000 –2,65,000 രൂപ പ്രതിമാസം

സീനിയർ കൺസൾട്ടന്റ്

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ 15ത്തിന് മുകളിൽ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഉയർന്ന പ്രായപരിധി 62 വയസ്സ് (31.12.2025ൽ)

ശമ്പളം 2,65,000 - 3,30,000 രൂപ പ്രതിമാസം

അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം ഇമെയിൽ അല്ലെങ്കിൽ തപാൽ വഴി ഫെബ്രുവരി 11 ന് (11/02/2026) രാത്രി 11:59 ന് മുമ്പോ അതിനുമുമ്പോ ലഭിക്കത്തക്കവിധം സമർപ്പിക്കണം.

IIFCL Projects Limited (IPL), a Government of India enterprise under IIFCL, has announced recruitment for Independent Consultant positions. Eligible candidates can apply .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല ന​ഗരം കേരളത്തിൽ; മുംബൈ, ബം​ഗളൂരു, ചെന്നൈ മെട്രോ സിറ്റികളേക്കാൾ മികച്ചത്' (വിഡിയോ)

ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 98 ഒഴിവുകൾ, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

'ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്'; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

ഗവൺമെ​ന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ ലാബ് ടെക്നീഷ്യനാകാം, പി എസ് സി അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT