റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കൽ കൺസൽട്ടന്റ് (BMC) തസ്തികയിൽ നിയമനം നടത്തുന്നു. 5 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാകും നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സർവകലാശാലയിൽ നിന്നും എം ബി ബി എസ് പൂർത്തിയാക്കിയിരിക്കണം. ജനറൽ മെഡിസിൻ വിഷയത്തിൽ പി.ജി നേടിയവർക്ക് മുൻഗണന ലഭിക്കും. കൂടാതെ, അലോപ്പതിക് സിസ്റ്റം ഓഫ് മെഡിസിൻ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. അപേക്ഷകന്റെ താമസസ്ഥലമോ സ്വകാര്യ ഡിസ്പെൻസറിയോ ആർ ബി ഐ ഡിസ്പെൻസറിയിൽ നിന്ന് 10–15 കിലോമീറ്റർ പരിധിയ്ക്കുള്ളിലായിരിക്കണം.
തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മണിക്കൂറിന് 1,000 രൂപ വീതം പ്രതിഫലം നൽകും. അതിന് പുറമെ യാത്രാബത്തയും മൊബൈൽ ബിൽ റീഇമ്പേഴ്സ്മെന്റും ലഭിക്കും. അഭിമുഖത്തിന്റെയും രേഖാ പരിശോധനയും (Document Verification) അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.rbi.org.in/ സന്ദർശിക്കുക.
അപേക്ഷകൾ അയക്കേണ്ട വിലാസം- Regional Director, HRM Department, RBI, Main Office Building, Near Gandhi Bridge, Ahmedabad - 380014
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates