RCC has invited applications for the Advanced Training in Diagnostic Imaging course for radiographers.  PEXELS
Career

RCC-യിൽ റേഡിയോഗ്രാഫർമാർക്ക് സ്റ്റൈപ്പെൻഡോടെ പരിശീലനം നേടാം

. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) റേഡിയോ ഗ്രാഫർമാർക്കായി നടത്തുന്ന 'അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ഡയഗ്നോസ്റ്റിക് ഇമേജിംഗ്' കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റൈപ്പെൻഡോടെ ആണ് നിയമനം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

കോഴ്സിന്റെ പേര്: അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ഡയഗ്നോസ്റ്റിക് ഇമേജിംഗ്

കാലയളവ്: 1 വർഷം.

ആകെ സീറ്റുകൾ: 4 സീറ്റുകൾ.

സ്റ്റൈപ്പന്റ്: പ്രതിമാസം 10,000 രൂപ.

യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: AERB അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള BSc MRT ബിരുദം. അല്ലെങ്കിൽ, സയൻസ് ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നോ അതിന് തുല്യമോ ആയ സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജിയും (DRT).

  • പ്രായപരിധി: പരമാവധി 30 വയസ്സ്. (01/01/2026 അനുസരിച്ച് )

അപേക്ഷാ ഫീസ്

  • ജനറൽ വിഭാഗക്കാർക്ക്: 100 രൂപ.

  • SC/ST വിഭാഗക്കാർക്ക്: 25 രൂപ.

  • ഫീസ് അടയ്ക്കേണ്ട വിധം: 'Director, Regional Cancer Centre' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് (DD) ആയി എടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം.

  • പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും (DD) ഉള്ളടക്കം ചെയ്യണം.

  • അയക്കേണ്ട വിലാസം: Director, Regional Cancer Centre, Medical College P O, Thiruvananthapuram - 11.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rcctvm.gov.in/uploads/Downloadtemsuppy/SKM_300i17120720421-17908562491324210403.pdf

Thiruvananthapuram Regional Cancer Centre (RCC) has invited applications for the Advanced Training in Diagnostic Imaging course for radiographers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും'; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ബാറ്റിൽ തൊടാത്ത പന്ത് കീപ്പർ പിടിച്ചു, ഇല്ലാത്ത ക്യാച്ചിന് അംപയർ ഔട്ടും വിളിച്ചു! (വിഡിയോ)

ദീപാവലി കളറാക്കാൻ സൂര്യയും നസ്‌ലിനും; ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ റിലീസ് തീയതി പുറത്ത്

'മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം'; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ