തിരുവനന്തപുരം ആർസിസിയിൽ പി.എച്ച്.ഡിക്ക് അവസരം

എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്
RCC Thiruvananthapuram
RCC Thiruvananthapuram Invites Applications for PhD Programme, Apply by October 15.pexels
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (RCC) ഡിവിഷൻ ഓഫ് കാൻസർ റിസർച്ചിൽ പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.

RCC Thiruvananthapuram
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

പ്രധാന വിവരങ്ങൾ

  • ഒഴിവുകൾ: കാൻസർ റിസർച്ച് വിഭാഗത്തിൽ 1 ഒഴിവ് മാത്രമാണുള്ളത്.

  • കോഴ്‌സ് കാലാവധി: കുറഞ്ഞത് 3.5 വർഷം മുതൽ പരമാവധി 5 വർഷം വരെ.

  • അംഗീകാരം: കേരള യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ (MAHE) എന്നിവയുടെ അംഗീകാരമുണ്ട്.

RCC Thiruvananthapuram
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

യോഗ്യതകൾ

  • വിദ്യാഭ്യാസം: ലൈഫ് സയൻസസ്, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിലേതിലെങ്കിലും 60% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദം.

  • മറ്റ് യോഗ്യതകൾ: UGC/CSIR/ICMR/KSCSTE/AYUSH/DBT എന്നിവ നടത്തുന്ന JRF പാസായിരിക്കണം.

  • ഇളവുകൾ: NET, കേരള യൂണിവേഴ്സിറ്റി Ph.D. പ്രവേശന പരീക്ഷ അല്ലെങ്കിൽ സാധുവായ GATE സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം.

RCC Thiruvananthapuram
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫീസ് 250 രൂപയാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 2026 ഒക്ടോബർ 15-നകം ലഭിക്കത്ത രീതിയിൽ താഴെ പറയുന്ന വിലാസത്തിൽ അയക്കുക.''The Additional Director (Academic),
Academic Cell, Regional Cancer Centre,
Medical College Post, Thiruvananthapuram - 695011''

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rcctvm.gov.in/uploads/Downloadtemsuppy/NOTIFICATION%20FOR%20PHYSIOTHERAPIST-REG-1789387149549092142.pdf

RCC Thiruvananthapuram
കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
RCC Thiruvananthapuram
IIT Tirupati: 13 നോൺ ടീച്ചിംഗ് ഒഴിവുകൾ, ITI മുതൽ PhDവരെ യോഗ്യത !
RCC Thiruvananthapuram
NIT GOA: പ്രൊഫസർ തസ്തികയിൽ 28 ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 30 !
Summary

RCC Thiruvananthapuram Invites Applications for PhD Programme, Apply by October 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com