RCC Recruitment 2026 for 6 Assistant Professor Posts. file
Career

RCC Recruitment 2026: അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ, ശമ്പളം 1.67 ലക്ഷം രൂപ വരെ

1,01,500 രൂപ മുതൽ 1,67,400 രൂപ വരെയാണ് ശമ്പള സ്കെയിൽ.

Author : Joice Daniel

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളാണുള്ളത്. 1,01,500 രൂപ മുതൽ 1,67,400 രൂപ വരെയാണ് ശമ്പള സ്കെയിൽ. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 6 വരെ അപേക്ഷിക്കാം.

ഒഴിവുകളും യോഗ്യതകളും

  • സർജിക്കൽ ഓങ്കോളജിയിൽ ഒരു ഒഴിവും മെഡിക്കൽ ഓങ്കോളജിയിൽ രണ്ട് ഒഴിവുകളുമാണുള്ളത്.

  • റേഡിയോ ഡയഗ്നോസിസിൽ രണ്ട് ഒഴിവുകളും റേഡിയേഷൻ ഓങ്കോളജിയിൽ ഒരു ഒഴിവുമുണ്ട്.

  • സർജിക്കൽ ഓങ്കോളജിയിൽ MCh/DrNB/DNB, മെഡിക്കൽ ഓങ്കോളജിയിൽ DM/DrNB/DNB, റേഡിയോ ഡയഗ്നോസിസിൽ MD/DNB, റേഡിയേഷൻ ഓങ്കോളജിയിൽ MD/DNB എന്നിവയാണ് ബന്ധപ്പെട്ട തസ്തികകൾക്കുള്ള യോഗ്യതകൾ.

  • റേഡിയോ ഡയഗ്നോസിസ്, റേഡിയേഷൻ ഓങ്കോളജി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഒരു വർഷത്തെ സീനിയർ റസിഡന്റ് പരിചയവും നിർബന്ധമാണ്.

  • ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരമുള്ള അടിസ്ഥാന മെഡിക്കൽ യോഗ്യതയും ഉണ്ടായിരിക്കണം.

പ്രായപരിധിയും അപേക്ഷാ ഫീസും

പരമാവധി പ്രായപരിധി 45 വയസ്സാണ്. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും. പൊതുവിഭാഗത്തിന് 2,500 രൂപയും എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് 1,000 രൂപയുമാണ് അപേക്ഷാ ഫീസ്.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

എങ്ങനെ അപേക്ഷിക്കാം?

ആർ.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rcctvm.gov.in ൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും അപേക്ഷാ ഫീസിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം അപേക്ഷ സമർപ്പിക്കണം.

ഡിമാൻഡ് ഡ്രാഫ്റ്റ് 'Director, Regional Cancer Centre' എന്ന പേരിൽ, തിരുവനന്തപുരം എസ്.ബി.ഐ മെഡിക്കൽ കോളജ് ബ്രാഞ്ചിൽ മാറാവുന്ന രീതിയിൽ എടുക്കണം.

പൂരിപ്പിച്ച അപേക്ഷ സ്പീഡ് പോസ്റ്റ് വഴി താഴെ പറയുന്ന വിലാസത്തിൽ അയക്കണം:

ഡയറക്ടർ,
റീജിയണൽ കാൻസർ സെന്റർ,
മെഡിക്കൽ കോളേജ് പി.ഒ., പോസ്റ്റ് ബോക്സ് നമ്പർ 2417,
തിരുവനന്തപുരം, കേരളം – 695011.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rcctvm.gov.in/uploads/Downloadtemsuppy/Notifcation%20AP-1792150662113267211.pdf

RCC Recruitment 2026 for 6 Assistant Professor Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പ്രതിദിനം 5% അധികലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം രൂപ നഷ്ടമായി

പരശുരാമൻ സ്ഥാപിച്ചത്; കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളും പ്രാധാന്യവും

ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

വീണ്ടും 110 ഡോളര്‍ കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?