തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) ബയോമെഡിക്കൽ എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.താല്പര്യമുള്ളവർക്ക് ആർ.സി.സി.യിലെ ബ്ലോക്ക് എ-യിലുള്ള കോൺഫറൻസ് ഹാൾ II-ൽ ജൂലൈ 7-ന് ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
തസ്തിക: ബയോമെഡിക്കൽ എഞ്ചിനീയർ
ഒഴിവുകൾ: 2 (രണ്ട്)
കാലയളവ്: 1 വർഷം
ശമ്പളം: പ്രതിമാസം 40,000 രൂപ
പ്രായപരിധി: 18 - 40 വയസ്സ്
പ്രധാന യോഗ്യത: ബയോമെഡിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിങിൽ B.Tech / B.E. ബിരുദം.
മറ്റ് യോഗ്യതകൾ: മുകളിൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയിലുള്ള B.Tech / B.E. ബിരുദം ഉള്ളവരെയും പരിഗണിക്കും
പ്രവൃത്തിപരിചയം: 200,അല്ലെങ്കിൽ അതിൽ കൂടുതൽ ബെഡുകളുള്ള പ്രമുഖ ആശുപത്രികളിലോ, മെഡിക്കൽ കോളജുകളിലോ അല്ലെങ്കിൽ പ്രമുഖ ബയോമെഡിക്കൽ ഗവേഷണ/നിർമാണ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഹാജരാക്കേണ്ട രേഖകൾ (ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും)
പ്രായം തെളിയിക്കുന്ന രേഖ
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ
ബയോഡാറ്റ
അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.rcctvm.gov.in/uploads/Downloadtemsuppy/biomedical-1781092849366587231.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates