തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെസിലിറ്റി മാനേജർ, സീനിയർ പ്രോജക്ട് അസോസിയേറ്റ് വിഭാഗങ്ങളിലായി 3 ഒഴിവുകൾ ആണ് ഉള്ളത്. മതിയായ യോഗ്യത ഉള്ളവർ ഡിസംബർ 5 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
പ്രോജക്ട് മോഡിൽ ഫെസിലിറ്റി മാനേജർ (ക്ലിനിക്കൽ ഫ്ലോ സൈറ്റോമെട്രി) എന്ന താൽക്കാലിക തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയോ ആകും നിയമനം.
യോഗ്യതകൾ
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
മൾട്ടികളർ പാനൽ ഡിസൈനിംഗ്, സെൽ സോർട്ടിംഗ്, ഫ്ലോ സൈറ്റോമെട്രി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, സസ്തനി സെൽ കൾച്ചറിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം. ഒരു ഗവൺമെന്റ് ആർ & ഡി സെന്ററിൽ നിന്ന് കോർ ഫ്ലോ ഫെസിലിറ്റി മാനേജ്‌മെന്റായി ഡോക്യുമെന്റഡ് പരിചയം.
പ്രായം
2025 ഡിസംബർ 05 ന് 45 വയസ്സിന് താഴെ. ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.
ശമ്പളം: 57,000 രൂപ. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
പ്രോജക്ട് മോഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് (ക്ലിനിക്കൽ റിസർച്ച് ലാബ്) എന്ന താൽക്കാലിക തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയോ ആകും നിയമനം.
യോഗ്യതകൾ
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
ഇമ്മ്യൂണോളജിയിൽ സ്പെഷ്യലൈസേഷനോടെ ബയോടെക്നോളജിയിൽ പിഎച്ച്ഡി.
പരിചയം
ഇമ്മ്യൂണോഫെനോടൈപ്പിംഗ്, സിംഗിൾ സെൽ അസ്സേകൾ, ബയോഇൻഫോർമാറ്റിക്സ് ടൂളുകൾ, ഡാറ്റ വിശകലനം എന്നിവയിൽ അധ്യാപന/ഗവേഷണ പരിചയം.
അഭികാമ്യമായ യോഗ്യതകൾ
ഇമ്മ്യൂണോളജിക്കൽ അസ്സേകൾ, സിംഗിൾ സെൽ അസ്സേ, ഡയഗ്നോസ്റ്റിക്സ് ടെക്നിക്കുകൾ, ഡാറ്റ വിശകലനം എന്നിവയിൽ ബിരുദാനന്തര ബിരുദ, മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഉദ്യോഗാർത്ഥിക്ക് സാധിക്കണം.
പ്രായം
2025 ഡിസംബർ 05 ന് 45 വയസ്സിന് താഴെ. ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.
ശമ്പളം: 57,000 രൂപ. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
പ്രോജക്ട് മോഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് (ബയോ-ഇമേജിംഗ് ഫെസിലിറ്റി) എന്ന താൽക്കാലിക തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയോ ആകും നിയമനം.
യോഗ്യതകൾ
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
പരിചയം
മൈക്രോസ്കോപ്പി, സൂപ്പർ-റെസല്യൂഷൻ ഇമേജിംഗ്, ലൈഫ് ടൈം ഇമേജിംഗ്, ഐഎച്ച്സി, ഐഎഫ്, ഫിഷ് തുടങ്ങിയ അഡ്വാൻസ്ഡ് ഇമേജിംഗിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം.
സൂപ്പർ-റെസല്യൂഷൻ ഇമേജിംഗ്, ലൈഫ് ടൈം ഇമേജിംഗ്, ഫ്ലോ, ഐഎച്ച്സി, ഐഎഫ്, ഫിഷ് തുടങ്ങിയ അഡ്വാൻസ്ഡ് ഇമേജിംഗിൽ പ്രാവീണ്യം.
പ്രായം
2025 ഡിസംബർ 05 ലെ കണക്കനുസരിച്ച് 45 വയസ്സിന് താഴെ. ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.
ശമ്പളം: 57,000 രൂപ. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.rgcb.res.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates