ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരുന്ന റെയിൽവേയുടെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലേക്കുള്ള(RRB NTPC 2025) നിയമനത്തിനായുള്ള ഹ്രസ്വ വിജ്ഞാപനമിറങ്ങി. പ്ലസ് ടു മുതൽ ഡിഗ്രി തലത്തിൽ വരെയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണ്ണവസരമാണിത്.
സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികയിലാണ് നിയമനം നടത്തുന്നത്.
ആകെ 8875 ഒഴിവുകൾ ഉണ്ട്. അതിൽ 5817 ഗ്രാജുവേറ്റ് വിഭാഗത്തിലിലും 3058 അണ്ടർ-ഗ്രാജുവേറ്റ് വിഭാഗത്തിലുമാണ് ഉള്ളത്. പ്രാരംഭ ശമ്പളം പ്രതിമാസം 19,900 മുതൽ ₹35,400 വരെ (ശമ്പള ലെവൽ 2 മുതൽ 6 വരെ) ലഭിക്കും.
ബിരുദം വിഭാഗത്തിലുള്ളവർക്ക് 2025 ഒക്ടോബർ 21നും മറ്റുള്ള വിഭാഗക്കാർക്ക് 2025 ഒക്ടോബർ 28 മുതലും അപേക്ഷകൾ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത
ബിരുദ തസ്തികകൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
അണ്ടർ-ഗ്രാജുവേറ്റ് തസ്തികകൾക്ക് 12-ാം ക്ലാസ് (+2 സ്റ്റേജ്) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
അപേക്ഷകർക്ക് മുൻപരിചയം ആവശ്യമില്ല.
പ്രായ പരിധി
ബിരുദതല തസ്തികകൾക്ക് അപേക്ഷകരുടെ പ്രായം 18 നും 33 നും ഇടയിൽ ആയിരിക്കണം.
അണ്ടർ-ഗ്രാജുവേറ്റ് തസ്തികകൾക്ക് അപേക്ഷകന്റെ പ്രായം 18 നും 30 നും ഇടയിൽ ആയിരിക്കണം.
പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
നിലവിലെ വിജ്ഞാപനത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണ്ണമായും നൽകിയിട്ടില്ല. വിശദമായ പരീക്ഷാ പാറ്റേൺ, സിലബസ്, തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ എന്നിവ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് കേന്ദ്രീകൃത തൊഴിൽ അറിയിപ്പിൽ (CEN) പ്രസിദ്ധീകരിക്കും.
സാധാരണയായി, NTPC-യുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകയും നൈപുണ്യ പരിശോധനയുമാകും നടത്തുക.
ഹ്രസ്വ വിജ്ഞാപനം കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും https://www.rrbapply.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates