Sree Narayana Guru Open University UG exam results have been published FILE
Career

എസ് എൻ യൂണിവേഴ്സിറ്റി; യു ജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒന്നാം ബാച്ച് മൂന്നാം സെമസ്റ്റര്‍ യു ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. യു ജി മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചത്.

പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പുനർമൂല്യനിർണ്ണയത്തിനും ഉത്തരക്കടലാസ്സിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും, അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി യൂണിവേഴ്സിറ്റി സര്‍ക്കുലര്‍ മുഖാന്തിരം അറിയിക്കുന്നതായിരിക്കും.

Education news: Sree Narayana Guru Open University UG exam results have been published.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT