Sabarimala Recruitment 2026 Apply for 5 Cleaning Staff Posts. file
Career

ശബരിമലയില്‍ ശുചീകരണ തൊഴിലാളി ഒഴിവ്; അഭിമുഖം 26ന്

ഏഴാം ക്ലാസ് പാസായ 40 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ താൽക്കാലിക ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളിൽ അഞ്ച് ശുചീകരണ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 40 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവേതനമായി 710 രൂപ ലഭിക്കും.

യോഗ്യരായ ഉദ്യോഗാർഥികൾ ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം നവംബർ 26ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ജില്ലാ ഓഫീസിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0468 2995008 എന്ന നമ്പറിൽ ബന്ധപ്പെടാം.

Sabarimala Recruitment 2026 Apply for 5 Cleaning Staff Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

''ലോക' നിർമിക്കാൻ സാധിച്ചിരുന്നെങ്കിൽ!'; ചർച്ചയായി അനന്യ ബിർളയുടെ വാക്കുകൾ

'തെറി കമന്റിട്ടത് അമ്മായിയച്ഛന്‍; കഴിഞ്ഞ 10 വര്‍ഷം എന്തെല്ലാം അനുഭവിച്ചെന്ന് മനസിലാക്കാം'; പ്രതികരിച്ച് ഗായിക മാളവിക അനില്‍കുമാര്‍

'മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അം​ഗീകാരം കാണുമ്പോൾ സന്തോഷമുണ്ട്'; 'ആകാശംലോ ഒക്ക താര'യെക്കുറിച്ച് പ്രിയ വാര്യർ

'ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റു', നീതിനിഷേധം തുടരുമ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ; മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി