SAF Recruitment 2026 36 Mission Coordinator Vacancies, Apply by October 3 
Career

മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !

കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 03.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാന മത്സ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (SAF) എന്ന പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 36 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 03.

വിദ്യാഭ്യാസ യോഗ്യത

  • അപേക്ഷകർക്ക് എം.എസ്.ഡൗബ്ലു/എം.ബി.എ/പിജി യോഗ്യത ആവശ്യമാണ്.

  • Livelihood Project മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

  • കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

  • ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്

മറ്റ് വിവരങ്ങൾ

നിയമനം ലഭിക്കുന്നവർക്ക് 30,000 രൂപ ശമ്പളം ലഭിക്കും. ഇതിന് പുറമെ യാത്രാച്ചെലവുകളും ലഭിക്കുന്നതാണ്.

അപേക്ഷകരുടെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം.

SC/ST/OBC വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.

ജോലിയുടെ സ്വഭാവവും ചുമതലകളും

  • സാഫ് ഗ്രൂപ്പുകളുടെ ബിസിനസ്സ് വിപുലീകരിക്കുക, അതിനായി ബിസിനസ്സ് പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കുക.

  • ഉദ്യോഗാർത്ഥികൾക്ക് ജില്ലയിൽ ഉടനീളം യാത്ര ചെയ്യേണ്ടതായി വരും.

  • പ്രോജക്ടുകൾ തയ്യാറാക്കുക, അവ നടപ്പിലാക്കുക, ഫയലുകളും കണക്കുകളും കൃത്യമായി സൂക്ഷിക്കുക.

  • തർക്ക പരിഹാരങ്ങൾ നടത്തുക, മീറ്റിംഗുകൾ ഏകോപിപ്പിക്കുക, ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കുക.

  • ഉത്പന്നങ്ങളുടെ വിപണനം വർദ്ധിപ്പിക്കുന്നതിനായി മേളകൾ സംഘടിപ്പിക്കുകയും പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുക.

അപേക്ഷിക്കേണ്ട രീതി

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്, യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാഫിന്റെ ഹെഡ് ഓഫീസിൽ നേരിട്ടോ തപാലിലോ സമർപ്പിക്കേണ്ടതാണ്. വിലാസം ''അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്, ഫിഷറീസ് ട്രെയിനിംഗ് സെന്റർ, യു സി കോളേജ് പി.ഒ, കിഴക്കെ കടുങ്ങല്ലൂർ, ആലുവ - 683102'' മെയിൽ ഐഡി : safinterview2026@gmail.com

SAF Recruitment 2026 36 Mission Coordinator Vacancies, Apply by October 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോ ആയി സിദ്ദിഖ്; 'രാക്ഷസ വേട്ട' ചിത്രീകരണം തുടങ്ങി

കെമിക്കല്‍ സ്‌പ്രേകള്‍ക്ക് വിട; കൊതുകിനെ പറപറത്താന്‍ ഈ 5 ചെടികള്‍ വീട്ടില്‍ നടൂ

'പ്രതികാരബുദ്ധി ഒക്കെ ചുമന്നു കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്; സംതൃപ്തനാണ് എന്നുള്ളതാണ് എന്റെ സന്തോഷം'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 70 lottery result