സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി-SAI)യിൽ അസിസ്റ്റന്റ് കോച്ച് തസ്തികകളിലേക്കുള്ള നിരവധി ഒഴിവുകൾ നികത്തുന്നതിന് അപേക്ഷയുടെ കാലാവധി നീട്ടി.
സായിയിൽ നിലവിൽ ഒഴിവുള്ള 323 അസിസ്റ്റന്റ് കോച്ച് തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്. വിവിധ കായിക ഇനങ്ങളിലാണ് അസിസ്റ്റന്റ് കോച്ചുമാരെ നിയമിക്കുന്നത്.
നേരത്തെ ജനുവരി 16 ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 15 വരെയായിരുന്നു അപേക്ഷിക്കാനുള്ള കാലയളവ്. എന്നാൽ, മാർച്ച് 25 ന് പ്രസീദ്ധീകരിച്ച അനുബന്ധ വിജ്ഞാനപനത്തിലൂടെ ഈ തസ്തികകളിലേക്കുള്ള അപേക്ഷ കാലയളവ് നീട്ടി നൽകിയത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യയിലുടനീളമുള്ള വിവിധ റീജിയണൽ സെന്ററുകൾ/നാഷണൽ സെന്റർ ഓഫ് എക്സലൻസസ്/ട്രെയിനിങ് സെന്ററുകളിൽ ലെവൽ 6 ലെ അസിസ്റ്റന്റ് കോച്ചുകളായി നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ആകെ ഉള്ള 323 ഒഴിവുകളിൽ 33% സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒബിസി, എസ് സി, എസ് ടി, ഇഡബ്ല്യു എസ് വിഭാഗങ്ങൾക്കുള്ള നിയമാനുസൃത സംവരണവും ഈ തസ്തികകളിൽ ഉണ്ട്.
നീന്തൽ, അത്‌ലറ്റിക്സ്, സൈക്ലിങ്,ജിംനാസ്റ്റിക്സ്, ഗുസ്തി,ജൂഡോ,ടേബിൾ ടെന്നീസ്,ഷൂട്ടിങ് ബോക്‌സിങ്, ഫെൻസിങ്,ബാസ്കറ്റ്ബോൾ,വോളിബോൾ,ബാഡ്മിന്റൺ,ടെന്നീസ്,ഫീൽഡ് ഹോക്കി,ഫുട്ബോൾ,ഹാൻഡ്‌ബോൾ, കബഡി എന്നിങ്ങനെ 26 കായിക ഇനങ്ങളിലായാണ് 323 ഒഴിവുകളുള്ളത്.
പുതുക്കിയ തീയതി അനുസരിച്ച് ഏപ്രിൽ 21 വരെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റായ sportsauthorityofindia.nic.in വഴി ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകാം.
തസ്തികയുടെ പേര്: അസിസ്റ്റന്റ് കോച്ച്
ഒഴിവുകളുടെ എണ്ണം: 323
ശമ്പളം : 35400- 112400 രൂപ സ്കെയിലിൽ
യോഗ്യത : SAI NS-NIS, പട്യാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ / വിദേശ സർവകലാശാലയിൽ നിന്നോ കോച്ചിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
അല്ലെങ്കിൽ ഒളിമ്പിക്സ്/പാരാലിമ്പിക്സ്/ഏഷ്യൻ ഗെയിംസ്/ലോക ചാമ്പ്യൻഷിപ്പിൽ പങ്കാളിത്തവും കോച്ചിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്‌സും
അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ജേതാവ്.
പ്രായപരിധി: 30 വയസ്സ് (01/02/2026 അടിസ്ഥാനമാക്കി) ( അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും)
പൊതുവിഭാഗം, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെട്ടവർ. 2500 രൂപ
സ്ത്രീ/എസ്‌സി/എസ്ടി/വിമുക്തഭടന്മാർ എന്നിവർ 2000 രൂപ
(ബാങ്ക് ചാർജുകളും ജിഎസ്ടി ഉൾപ്പെടെ)
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനായി പുതുക്കി നൽകിയ അവസാന തീയതി : ഏപ്രിൽ 21 വൈകുന്നേരം അഞ്ച് മണി
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
തീയതി പുതുക്കി നൽകി പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനം ഇവിടെ വായിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates