SCOLE Kerala Plus One Admission 2026 Online Applications Open from July 22 
Career

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം 2026-28; നാളെ മുതൽ അപേക്ഷിക്കാം

ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 14 വരെ പിഴയില്ലാതെ അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സ്‌കോൾ-കേരള മുഖേന നടത്തുന്ന 2026-28 ഹയർ സെക്കണ്ടറി കോഴ്സുകളിലേക്ക് ഒന്നാം വർഷ പ്രവേശനത്തിന് നാളെ മുതൽ അപേക്ഷിക്കാം. ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 14 വരെ പിഴയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 31 വരെ ₹60 പിഴയോടെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ www.scolekerala.org വഴി ഓൺലൈനായി സമർപ്പിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ സമർപ്പിക്കണം. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല.

വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.

SCOLE Kerala Plus One Admission 2026 Online Applications Open from July 22

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു; ചെന്നിത്തലയ്ക്കും മാറ്റം

700 വര്‍ഷത്തെ വിശ്വാസപ്പെരുമ, ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപത; കൊല്ലത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം

Today's Rashi Phalam September 06|നാളുകളായി കാത്തിരുന്ന കാര്യത്തിൽ തീരുമാനം; കഴിവിന് അംഗീകാരം ലഭിക്കും

ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം