SET Exam Result 2026 announced with 3,163 candidates passing and a 15.59% success rate. file
Career

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയാണ് സെറ്റ്

സമകാലിക മലയാളം ഡെസ്ക്

2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (State Eligibility Test – SET) ഫലം പ്രസിദ്ധീകരിച്ചു. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.

ഫലം അറിയാൻ: മൂന്ന് സർക്കാർ വെബ്സൈറ്റുകളിൽ പരിശോധിക്കാം. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ്, പിആർഡിയുടെ വെബ്സൈറ്റ്, എൽ ബിഎസ് വെബ്സൈറ്റ് എന്നിവിടങ്ങളിൽ ഫലം അറിയാനാകും.

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (State Eligibility Test – SET) പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

ഡൗൺലോഡ് ചെയ്ത ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ സഹിതം വേണം അപേക്ഷ നൽകേണ്ടത്. 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ഡയറക്ടർ,

എൽ ബി എസ് സെൻറർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി,

പാളയം,

തിരുവനന്തപുരം-33

Career News: SET Exam Result 2026 has been released, with 3,163 candidates qualifying. The overall pass percentage stands at 15.59%. Check complete details and result highlights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT