State Health Systems Resource Centre Kerala (SHSRC Kerala) is recruiting for various vacant posts in ICMR Project.  SHRC Kerala
Career

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിൽ ഒഴിവുകൾ, 93,000 രൂപ വരെ ശമ്പളം

ജനുവരി നാല് വരെ അപേക്ഷിക്കാം, നി‍ർദ്ദിഷ്ട ​ഗൂഗിൾ ഫോം വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരള-യിലെ (shsrc kerala) ഐ സി എം ആര്‍ പ്രോജക്ടിലിൽ ഒഴിവുള്ള വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി എസ് എച്ച് എസ് ആർ സി കേരള അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (III) (മെഡിക്കല്‍), പ്രോജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് ( II) (നോണ്‍ മെഡിക്കല്‍), പ്രോജക്ട് ടെക്നിക്കല്‍ സപ്പോട്ട് ( III) എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് ആണ് നിയമനം നടത്തുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷ, സി വി, വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. നി‍ർദ്ദിഷ്ട ​ഗൂഗിൾ ഫോം വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി നാലാണ് (04-01-2026) ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.

തസ്തികയുടെ പേര്: പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് - III (മെഡിക്കൽ)

ഒഴിവുകളുടെ എണ്ണം: ഒന്ന്

യോഗ്യത: എംബിബിഎസും കമ്മ്യൂണിറ്റി

മെഡിസിൻ/മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും (ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങൾ ഉൾപ്പെടെ)

മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എംപിഎച്ച്/പിഎച്ച്ഡിഅല്ലെങ്കിൽ ബിവിഎസ്‌സി/ബിഡിഎസ്, ബിരുദാനന്തര ബിരുദം (ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങൾ ഉൾപ്പെടെ)

മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എംപിഎച്ച്/പിഎച്ച്ഡി

ശമ്പളം : സമാഹൃത വേതനം പ്രതിമാസം 93,000 + 20% എച്ച്ആർഎ

പരമാവധി പ്രായപരിധി: 45 വയസ്സ്

നിയമന രീതി: കരാ‍ർ അടിസ്ഥാനത്തിൽ

കാലാവധി: ഒരു വർഷം (ആവശ്യകതയും പ്രവ‍ർത്തനവും അനുസരിച്ച് നീട്ടാവുന്നതാണ്)

ജോലിസ്ഥലം: പത്തനംതിട്ട, തിരുവനന്തപുരം

തസ്തികയുടെ പേര്: പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് - II (നോൺ-മെഡിക്കൽ)

ഒഴിവുകളുടെ എണ്ണം: രണ്ട്

യോഗ്യത: ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങൾ ഉൾപ്പെടെ) ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ അല്ലെങ്കിൽ പിഎച്ച്ഡി ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങൾ ഉൾപ്പെടെ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ പരിചയം

പി എച്ച് ഡി നേടിയിരിക്കേണ്ട വിഷയങ്ങൾ

1. പബ്ലിക് ഹെൽത്ത്

2. മൈക്രോബയോളജി

3. അഗ്രികൾച്ചർ

4. വെറ്ററിനറി

5. ഫാർമക്കോളജി

6. സോഷ്യോളജിി/സോഷ്യൽവർക്ക്

7. ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ

8. ബയോളജി/ബയോ സയൻസ്

9. സുവോളജി

10. ബോട്ടണി

11. ഫിഷറീസ്/അനിമൽഹസ്ബൻഡറി/അനിമൽ സയൻസ് എന്നിവയിലോ ഈ വിഷയങ്ങളുമായി ബന്ധപ്പെടുന്ന മറ്റേതെങ്കിലും പ്രസക്തമായ വിഷയത്തിലോ

12. സയൻസ്/മെഡിസിൻ/ബയോ-മെഡിക്കൽ സയൻസസിലെ പ്രസ്ക്തമായ മറ്റേതെങ്കിലും വിഷയം.

ഉയർന്ന പ്രായപരിധി: 40 വയസ്സ്

ശമ്പളം : സമാഹൃത വേതനം പ്രതിമാസം 67,000 + 20% എച്ച്ആർഎ .

നിയമന രീതി: കരാ‍ർ അടിസ്ഥാനത്തിൽ

കാലാവധി: ഒരു വർഷം (ആവശ്യകതയും പ്രവ‍ർത്തനവും അനുസരിച്ച് കാലാവധി നീട്ടാവുന്നതാണ്)

ജോലിസ്ഥലം: പത്തനംതിട്ട, തിരുവനന്തപുരം

തസ്തികയുടെ പേര്: പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III

ഒഴിവുകളുടെ എണ്ണം :10

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മൂന്ന് വർഷ ബിരുദവും

1. പബ്ലിക് ഹെൽത്ത്

2. മൈക്രോബയോളജി

3. അഗ്രികൾച്ചർ

4. വെറ്ററിനറി

5. ഫാർമക്കോളജി

6. സോഷ്യോളജിി/സോഷ്യൽവർക്ക്

7. ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ

8. ബയോളജി/ബയോ സയൻസ്

9. സുവോളജി

10. ബോട്ടണി

11. ഫിഷറീസ്/അനിമൽഹസ്ബൻഡറി/അനിമൽ സയൻസ് എന്നിവയിലോ ഈ വിഷയങ്ങളുമായി ബന്ധപ്പെടുന്ന മറ്റേതെങ്കിലും പ്രസക്തമായ വിഷയത്തിലോ

12. സയൻസ്/മെഡിസിൻ/ബയോ-മെഡിക്കൽ സയൻസസിലെ പ്രസക്തമായ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽബിരുദത്തിന് പുറമെ മൂന്ന് വർഷത്തെ പ്രസക്തമായ പ്രവൃത്തി പരിചയം

ശമ്പളം: സമാഹൃത വേതനം പ്രതിമാസം 28,000 + 20% എച്ച്ആർഎ

പരമാവധി പ്രായപരിധി: 35 വയസ്സ്

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

കാലാവധി: ഒരു വർഷം (ആവശ്യകതയും പ്രവ‍ർത്തനവും അനുസരിച്ച് നീട്ടാവുന്നതാണ്)

ജോലി സ്ഥലം: പത്തനംതിട്ട

Job Alert: State Health Systems Resource Centre Kerala (SHSRC Kerala) has invited applications for various vacant posts in ICMR Project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'; എംവി ഗോവിന്ദന്‍

കടുകുമണി വ്യത്യാസത്തിൽ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ... തല തവിടുപൊടി, ഇത്ര ബുദ്ധിമുട്ടില്ല ഹെൽമറ്റ് വയ്ക്കാൻ! (വിഡിയോ)

റൈറ്റ്സിൽ വിവിധ ഒഴിവുകൾ, ശമ്പളം 2,80,000 രൂപ വരെ; ജനുവരി 27 വരെ അപേക്ഷിക്കാം

ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ ബന്ധു വെടിവച്ചു, ആശുപത്രിയിൽ

മുറിയിൽ ആർക്കും പ്രവേശനമില്ല; കഞ്ചാവ് ചെടിക്ക് മറ ഷൂ റാക്ക്, കാറ്റും വെളിച്ചവും കിട്ടാൻ പ്രത്യേക ഫാനും ലൈറ്റും

SCROLL FOR NEXT