Singapore Excavator Operator Recruitment 2026 Apply for 50 ODEPC Vacancies freepik
Career

എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ക്ക് സിംഗപ്പൂരിൽ ജോലി! പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളവും ഓവർടൈമും; നിയമനം സർക്കാർ ഏജൻസി വഴി

പത്താം ക്ലാസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയും ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.

Author : സമകാലിക മലയാളം ഡെസ്ക്

നിങ്ങൾ ഒരു എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ആണോ?, എങ്കിൽ സിംഗപ്പൂരിൽ ജോലി നേടാൻ മികച്ച അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം നടത്തുന്നത്. അകെ 50 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയും ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.

അടിസ്ഥാന യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് മുതൽ

പ്രവൃത്തി പരിചയം: മണ്ണ് തുരക്കൽ, ട്രെഞ്ചിംഗ്, ഗ്രേഡിംഗ്, മെറ്റീരിയൽ കൈകാര്യം ചെയ്യൽ തുടങ്ങിയ എർത്ത് മൂവിംഗ് ജോലികൾ നിർവഹിക്കുന്ന എക്സ്കവേറ്റർ ഓപ്പറേറ്ററായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഹൈഡ്രോളിക് എക്സ്കവേറ്റർ ഓപ്പറേഷൻ കോഴ്സിലെ SEC അല്ലെങ്കിൽ CSC സർട്ടിഫിക്കറ്റ് / REO സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.


പ്രായപരിധി: 22 മുതൽ 35 വയസ് വരെ.

ഭാഷാ പരിജ്ഞാനം: അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:

  • അടിസ്ഥാന മാസശമ്പളം: സിംഗപ്പൂർ ഡോളർ 728-780 വരെ. (53900 മുതൽ 58000 രൂപ വരെ)

  • ഓവർടൈം: മണിക്കൂറിന് അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങ്. മാസത്തിൽ പരമാവധി 72 മണിക്കൂർ വരെ ഓവർടൈം ലഭിക്കും.

  • ജോലി ദിവസങ്ങളും സമയം: തിങ്കൾ മുതൽ ശനി വരെ, ദിവസവും 8 മണിക്കൂർ.

  • വാർഷിക അവധിയും പൊതു അവധികളും: സിംഗപ്പൂർ തൊഴിൽ നിയമപ്രകാരം ലഭിക്കും.

  • കരാർ കാലാവധി: 2 വർഷം. തുടർന്ന് 2 വർഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്.

  • താമസ സൗകര്യം: സൗജന്യം

  • ഗതാഗത സൗകര്യം: സൗജന്യം

  • ഇൻഷുറൻസ്: മെഡിക്കൽ ഇൻഷുറൻസും വർക്മെൻ കോംപൻസേഷൻ ഇൻഷുറൻസും സിംഗപ്പൂർ തൊഴിൽ നിയമപ്രകാരം ലഭിക്കും.

  • മടക്ക വിമാന ടിക്കറ്റ്: കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം തൊഴിലുടമ നൽകും.

സിംഗപ്പൂരിൽ നിർമാണ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന നൈപുണ്യ അംഗീകാരം ലഭിക്കാൻ (Skills Evaluation Certificate - Knowledge) ടെസ്റ്റ് നിർബന്ധമാണ്.

എന്നാൽ ഈ റിക്രൂട്ട്മെന്റിൽ ഇന്ത്യയിൽ നിന്ന് SEC(K) ടെസ്റ്റ് പാസാകാതെ തന്നെ സിംഗപ്പൂരിലേക്ക് പോകാം. സിംഗപ്പൂരിൽ എത്തിയ ശേഷം SEC(K) ടെസ്റ്റ് വിജയിച്ചാൽ മതിയാകും.

ഈ പരീക്ഷയുടെ മുഴുവൻ ചെലവും തൊഴിലുടമ തന്നെയാണ് വഹിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://odepc.kerala.gov.in/job/recruitment-of-excavator-operator-to-singapore-male

Singapore Excavator Operator Recruitment 2026 Apply for 50 ODEPC Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

'ഷിയാസിന്റെ പേരില്‍ രണ്ടാമത്തെ പീഡന കേസാണ്, കിതാബ് അനുസരിച്ചു മാത്രമാണോ ജീവിക്കുന്നത്?': ലക്ഷ്മി പ്രിയ

വേനൽച്ചൂട് അതിജീവിക്കാൻ ഐസ് വെള്ളം, പതിവാക്കിയാൽ മൈ​ഗ്രെയ്ൻ

രമേശ് ചെന്നിത്തലയുടെ പരസ്യം; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

'സ്ത്രീകളെ ഞാൻ നമിച്ചിരിക്കുന്നു, എങ്ങനെയാണ് നിങ്ങൾ ഈ ചെരുപ്പിട്ട് നടക്കുന്നത്?'; ഹൈ ഹീൽസ് ഡാൻസുമായി അക്ഷയ് കുമാർ, വിഡിയോ

SCROLL FOR NEXT