Special Allotment for Paramedical Degree Courses on November 22  file
Career

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്; സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

പുതിയ അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കുന്നവർ സംബന്ധിച്ച കോളേജുകളിൽ നവംബർ 24നകം ഫീസ് അടച്ച് അഡ്മിഷൻ പൂർത്തിയാക്കണം.

സമകാലിക മലയാളം ഡെസ്ക്

2024-25 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന് നടത്തുമെന്ന് എൽ.ബി.എസ് സെന്റർ അറിയിച്ചു. www.lbscentre.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന അപേക്ഷകർ 22-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി പുതിയ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം.

മുൻപ് നൽകിയിട്ടുള്ള ഓപ്ഷനുകൾ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. അലോട്ട്‌മെന്റുകൾ വഴി സർക്കാർ കോളേജുകൾ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ അപേക്ഷകർ എൻ ഒ സി ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. പുതിയ അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കുന്നവർ സംബന്ധിച്ച കോളേജുകളിൽ നവംബർ 24നകം ഫീസ് അടച്ച് അഡ്മിഷൻ പൂർത്തിയാക്കണം.

വിശദവിവരങ്ങൾക്ക് 0471-2560361, 362, 363, 364 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റ് www.lbscentre.kerala.gov.in സന്ദർശിക്കുക.

Education news: Special Allotment for Paramedical Degree Courses on November 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

SCROLL FOR NEXT