Sports Council invites candidates for walk-in interview on March 10 for various vacancies. representative purpose only
Career

സ്‌പോർട്‌സ് കൗൺസിലിൽ വിവിധ തസ്തികകളിൽ നിയമനം, മാർച്ച് 10ന് വാക്ക് ഇൻ ഇന്റർവ്യൂ

കോച്ച്, ട്രെയിനർ, കെയർ ടേക്കർ, ജിംനേഷ്യം ട്രെയിനർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

സമകാലിക മലയാളം ഡെസ്ക്

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. എല്ലാ നിയമനങ്ങളും കരാർ അടിസ്ഥാനത്തിലായിരിക്കും.

കോച്ച്, ട്രെയിനർ, കെയർ ടേക്കർ, ജിംനേഷ്യം ട്രെയിനർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിങ്, കരാട്ടെ, റോളർ സ്‌കേറ്റിങ്, ടേബിൾ ടെന്നീസ്, ഫുട്‌ബോൾ എന്നീ കായിക ഇനങ്ങളിലാണ് പരിശീലകരെ ആവശ്യമായുള്ളത്.

കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൻ ഐ എസ് ഒരു വർഷ റെഗുലർ ഡിപ്ലോമയും അംഗീകൃത സർവകലാശാല ബിരുദവും ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ട്രെയിനർ തസ്തികയിലേക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) സർട്ടിഫിക്കറ്റ് കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത അതോറിറ്റി നൽകുന്ന കോച്ചിങ് ലൈസൻസോ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും കായിക മികവും ട്രെയിനർമാർക്ക് ആവശ്യമാണ്. ഇരു തസ്തികകളിലും 45 വയസ്സാണ് പ്രായപരിധി.

കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. കായിക സ്ഥാപനങ്ങളിലോ സ്റ്റേഡിയങ്ങളിലോ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ജിംനേഷ്യം ട്രെയിനർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബോഡി ബിൽഡിങ് അല്ലെങ്കിൽ പവർ ലിഫ്റ്റിങ് മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് മുൻഗണന ലഭിക്കും.

വിരമിച്ച സൈനികർക്ക് നിയമപ്രകാരമുള്ള ഇളവുകൾ അനുവദിക്കുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2330167, 2331546.

Job Alert: Kerala Sports Council has announced recruitment for various posts. Interested candidates can attend the walk-in interview scheduled on March 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

'ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം'; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്

ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു,തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത് പുതിയ തീയതി പിന്നീട് അറിയിക്കും

രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

'ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം

SCROLL FOR NEXT